ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ കോടികളുടെ തട്ടിപ്പും അഴിമതിയും; വിജിലൻസ് കണ്ടെത്തൽ ‘ഓപ്പറേഷൻ സ്കിൽ ഗാർഡിൽ’

കേന്ദ്ര പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പും അഴിമതിയും നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പറേഷൻ സ്കിൽ ഗാർഡ് എന്ന പേരിൽ സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. പരിശീലനം നൽകാതെയും ജോലി ലഭിച്ചെന്ന് കാട്ടിയും വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ വഴിയും ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുകയായിരുന്നു. സ്വന്തം ജീവനക്കാരെ ട്രെയിനികളായി കാണിച്ചും പണം തട്ടിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

ഉദ്യോഗസ്ഥരും ഏജൻസികളും തമ്മിൽ അവിശുദ്ധ ഏജൻസി കൂട്ടുക്കെട്ടുണ്ട്. മതിയായ പ്രവൃർത്തിപരിചയമില്ലാത്ത ഏജൻസികൾക്ക് വഴിവിട്ട സഹായം നൽകി. പാലക്കാട് ഉദ്യോഗാർത്ഥികളുടെ പേരിൽ ഏജൻസികൾ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം മാറ്റി. സംഭവത്തിൽ പണം തിരിച്ചുപിടിക്കുന്നതിലും ക്രമക്കേടുകൾ തടയുന്നതിലും പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് നീക്കം. അഴിമതിക്ക് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ നൽകും.

ഗ്രാമീണമേഖലയിലെ തൊഴിൽ രഹിതരായ യുവതിയുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനം നൽകി തൊഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന. ദീനദയാൽ ഉപാദ്ധ്യായയുടെ 98ാമത് ജന്മ വാർഷികമായ 2014 സപ്തംബർ 25 ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വെങ്കയ്യ നായിഡുവും ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ ഈ പദ്ധതി, നിർദ്ധനരായ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ദ്യ പരിശീനവും തൊഴിലും നൽകി ഒരു ഉപജീവന മാർ​ഗം പ്രദാനം ചെയ്യുകവഴി, ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമിടുന്നത്. 15നും 35നും ഇടയിൽ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, പ്രാക്തന ഗോത്ര വിഭാഗക്കാർ എന്നിവർക്ക് 45 വയസുവരെയാണ് പ്രായപരിധി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img