ഗൂഗിൾ പിക്സൽ 10a ഇന്ന് വിപണിയിലേക്ക്; ലോഞ്ചിന് മുമ്പ് ഫീച്ചറുകൾ പുറത്ത്

ഗൂഗിളിൻ്റെ ഏറ്റവും പുതിയ പിക്സൽ 10a ഫെബ്രുവരി 18ന് പുറത്തിറങ്ങാനൊരുങ്ങുമ്പോൾ ഫീച്ചറുകളും സവിശേഷതകളും ഇതിനകം പുറത്ത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ പിക്സൽ 9a യുടെ പരിഷ്കരിച്ച പതിപ്പായ പിക്സൽ 10a രൂപത്തിൽ ഏറെക്കുറെ 9aയ്ക്ക് സമാനമാണെന്നാണ് പുറത്തു വന്ന വിവരങ്ങൾ.

ഗൂഗിൾ പിക്സൽ 10aയ്ക്ക് 2424 x 1080 റെസല്യൂഷൻ ഡിസ്പ്ലേയും ഏകദേശം 184 ഗ്രാം ഭാരവുമുണ്ടാകുമെന്നാണ് സൂചന.എന്നാൽ, ഗൊറില്ല ഗ്ലാസ് 3ക്ക് പകരം കൂടുതൽ ശക്തിയുള്ള ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം 10ക്ക് ഉറപ്പു വരുത്തിയിട്ടുണ്ടെന്നാണ് സൂചന.

ക്യാമറ സവിശേഷതകളിൽ മാറ്റങ്ങളില്ലാതെ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ പിൻ ക്യാമറയും തന്നെയായിരിക്കും ഇതിലും. മുൻ പിക്സൽ ഫോൺുകളെ പോലെ തന്നെ മികച്ച ഫോട്ടോ നിലവാരം നിലനിർത്തുന്നതിനായി ഗൂഗിൾ ഇത്തവണയും അതിൻ്റെ AI- അധിഷ്ഠിത ഇമേജ് പ്രോസസ്സിംഗിനെ പ്രാധാന്യം നൽകുന്നുവെന്നാണ് വിവരം.8 ജിബി LPDDR5X റാം, 128 ജിബി അല്ലെങ്കിൽ 256 ജിബി യുഎഫ്‌സ് 3.1 സ്റ്റോറേജ് എന്നീ ഓപ്ഷനുകളിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന.

5,100mAh ബാറ്ററി വാഗ്ദാനം ചെയ്യുന്ന പിക്സൽ 10aയിൽ പൊടി,വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായിIP68 റേറ്റിംഗും ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 16 പതിപ്പിൽ പുറത്തിറങ്ങുന്ന ഫോണിന് 7 വർഷത്തെ ഒഎസ്, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.

ഗൂഗിളിൻ്റെ സ്വന്തം ഓൺലൈൻ സ്റ്റോറിനൊപ്പം ഫ്ലിപ്കാർട്ടിലും പിക്സൽ 10a യുടെ ലഭ്യത ഗൂഗിൾ പ്രഖ്യാപിച്ചു കഴിഞ്ഞു.ഒബ്സിഡിയൻ (കറുപ്പ്), ബെറി, ലാവെൻഡർ, ഫോഗ് ( ഇളം പച്ച) എന്നീ നാലു നിറങ്ങളിലാണ് ഇത് ലഭ്യമാവുകയെന്നാണ് വിവരം.ചാർജിങ് വേഗത കൂട്ടിയേക്കും എന്നതാണ് ഇതിൻ്റെ സവിശേഷതയായി പറയുന്നത്.

യൂറോപ്യൻ വിപണിയിലെ സൂചനകൾ പ്രകാരം 10aയുടെ 8GB+128GB വേരിയൻ്റിന് ഏകദേശം 52,800 രൂപയും ,256GB വേരിയൻ്റിന് ഏകദേശം 64,300 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img