സംവിധായകൻ ഷംസു സൈബയുടെ അറസ്റ്റിൽ ചോദ്യങ്ങളുമായി ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് നേരിട്ട് ഹാജരാകും

അഭിലാഷം സിനിമാസംവിധായകൻ ഷംസു സൈബയുടെ അറസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. മുൻകൂർ ജാമ്യം പരിഗണിക്കാനിരിക്കെ വീടിന്റെ വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്തത് എന്തിനെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു. ഹിൽ പാലസ് എസ്എച്ച്ഒയോടാണ് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നതെ ദിവസം തന്നെ സംവിധായകന്റെ വീട്ടിലെത്തി പൊലീസ് കിടപ്പുമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഷംസുവിനെ അറസ്റ്റ് ചെയ്തത് ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം ഉയർന്നുവന്നത്.

സംവിധായകൻ ഇതുവരെ സാമ്പത്തിക ക്രമക്കേടുകളോ ഒന്നും തന്നെ നടത്തിയിട്ടില്ല പിന്നെ എന്തിനാണ് ഇത്ര തിടുക്കം കാണിച്ച് ഇയാളെ അറസ്റ്റ് ചെയ്തത് എന്നതായിരുന്നു ഹൈക്കോടതിയുടെ പ്രധാനചോദ്യം. കേട്ട് കേൾവിപോലും ഇല്ലാത്ത രീതിയിലാണ് സംവിധായകനെതിരെ പരാതി ഉണ്ടാകുന്നത്. ഇതിൽ അന്വേഷണം വേണമെന്നും ആവശ്യമുണ്ടായിരുന്നു.ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം സംവിധായകൻ പ്രതികരിക്കുകയും ചെയ്തിരുന്നു. തന്റെ അറസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും മുൻ‌കൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് എന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസുകാർക്ക് ആരുടെയോ പ്രഷർ ഉണ്ടായിരുന്നുവെന്നും പ്രതികരിച്ചിരുന്നു.

ആമസോൺ പ്രൈമിന് കൈമാറാനുള്ള ഫയൽ അടക്കം ഞാൻ നിർമാതാവിന് കൈമാറിയിരുന്നു. എനിക്ക് ഈ സിനിമയുടെ പൂർണമായ പ്രതിഫലം കിട്ടിയിട്ടില്ല. ഒപ്പം പതിനഞ്ചോളം ടെക്‌നിഷ്യൻസിനും പേയ്മെന്റ് കിട്ടിയിട്ടില്ല. നാളെ അഭിലാഷം എന്ന സിനിമ അറിയപ്പെടേണ്ടത് ഇങ്ങനെ ഒരു പരാതിയുടെ പേരിലാകരുത്. ചിത്രീകരണത്തിന്റെ ഒന്നാമത്തെ ദിവസം നിന്നുപോകേണ്ട ഒരു സിനിമ ആയിരുന്നു ഇത്. അങ്ങനെ ഒരു പ്രശ്നം അവിടെ ഉണ്ടായി. അതിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല. ഇതൊരു നഷ്ടം വന്ന സിനിമയാണ് എന്ന് വരുത്തിത്തീർക്കാൻ അവർക്ക് ആഗ്രഹം ഉണ്ടാകാം, എന്നും സംവിധായകൻ ഷംസു കൂട്ടിച്ചേർത്തു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img