കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്‌നോളജീസ്; ആദ്യഘട്ടത്തിൽ 900 തൊഴിലവസരങ്ങൾ

 കേരളത്തിൽ 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര ടെക്‌നോളജി, എഞ്ചിനീയറിംഗ് കമ്പനിയായ എസ്‌എഫ്‌ഒ ടെക്‌നോളജീസ്. ബുധനാഴ്ച സമാപിച്ച അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് ‘ട്രേഡെക്‌സ് കേരള 2026’ വേദിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീറാണ് പദ്ധതി പ്രഘ്യപിച്ചത്. 

പരിപാടിയിൽ വച്ച് ഡോ. ജഹാംഗീർ സംസ്ഥാന സർക്കാരിന് താൽപ്പര്യ പത്രം (ഇഒഐ) കൈമാറി. സർക്കാരിനുവേണ്ടി, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇഒഐ സ്വീകരിച്ചു. കേരളത്തിൽ നിക്ഷേപിക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനത്തെ വ്യവസായ മന്ത്രി പി. രാജീവ് സ്വാഗതം ചെയ്യ്തു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കമ്പനിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. 

അഡ്വാൻസ്ഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സർവീസസ്, സോഫ്റ്റ്‌വെയർ ആൻഡ്  എംബഡഡ് എഞ്ചിനീയറിംഗ്, എനർജി സൊല്യൂഷൻസ്, പ്രിസിഷൻ എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് ഘട്ടം ഘട്ടമായി നിക്ഷേപം  നിക്ഷേപം നടത്തുക.  ഏറ്റവും വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് എസ്‌എഫ്‌ഒ ടെക്‌നോളജീസ്. 

പ്രാരംഭ ഘട്ടത്തിൽ പദ്ധതി ഏകദേശം 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌എഫ്‌ഒ ടെക്‌നോളജീസ് പോലുള്ള ഒരു സ്ഥാപനം സംസ്ഥാനത്ത്  ₹2,000 കോടി നൽകാനുള്ള തീരുമാനം കേരളത്തിന്റെ വ്യവസായ സൗഹൃദ നയങ്ങൾക്ക്   ലഭിച്ച അംഗീകാരമാണെന്ന് രാജീവ് പറഞ്ഞു.

“എസ്‌എഫ്‌ഒയുടെ നിക്ഷേപം കേരളത്തിലെ യുവാക്കൾക്ക് അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും,” മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ നിക്ഷേപം വികസിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിൽ സംസ്ഥാനത്തെ വ്യവസായ സൗഹൃദ ആവാസവ്യവസ്ഥ ഒരു പ്രധാന ഘടകമാണെന്ന് ഡോ. ജഹാംഗീർ അഭിപ്രായപ്പെട്ടു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img