‘അസുരൻ’ പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, നടി തന്നെ ഈ ഗോസിപ്പുകൾ തള്ളി. മാത്രമല്ല, ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ പലവട്ടം പരിഹസിക്കുകയും ചെയ്തു. ധനുഷുമായുള്ളത് തീർത്തും പ്രൊഫഷണൽ ആയ ബന്ധമാണെന്നാണ് മൃണാൾ പറയുന്നത്.

ഇപ്പോഴിതാ ‘ദോ ദീവാനെ ഷെഹർ മേം’ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ധനുഷ് എന്ന നടന്റെ ആരാധികയാണ് താൻ എന്ന് മൃണാൾ താക്കൂർ വ്യക്തമാക്കിയിരിക്കുന്നു. ” ‘രായൻ’, ‘മാരി’, ‘രാഞ്ജന’, ‘ക്യാപ്റ്റൻ മില്ലർ’, ‘അസുരൻ’ എന്നീ ചിത്രങ്ങൾ കണ്ട ശേഷം ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. ‘അസുരൻ’ ഞാൻ പലവട്ടം കണ്ടു. അദ്ദേഹം ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആണ്. ലിറിസിസ്റ്റ്, എഴുത്തുകാരൻ, ഡാൻസർ, ആക്ടർ, ഡയറക്ടർ എന്നിങ്ങനെ അദ്ദേഹം എന്താണ് അല്ലാത്തത്,” എന്നാണ് നടി പറഞ്ഞത്.

‘തേരെ ഇഷ്ക് മേം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്ന ധനുഷിനെ ‘സൺ ഓഫ് സർദാർ’ സ്ക്രീനിങ്ങിന് വിളിച്ച സംഭവവും മൃണാൾ താക്കൂർ ഓർമിച്ചു. “സാറിന് സ്ക്രീനിങ്ങിന് വരാൻ സാധിക്കുമോ എന്ന് ഞാൻ ചോദിച്ചെന്നേയുള്ളൂ. സ്ക്രീനിങ്ങിന് വരുമെന്ന് പ്രതീക്ഷിച്ചില്ല. വന്നപ്പോൾ എനിക്ക് സന്തോഷമായി. ഒരു നാൾ അദ്ദേഹത്തിന് ഒപ്പം അഭിനയിക്കണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട്, മൃണാൾ കൂട്ടിച്ചേർത്തു.

2025 ഓഗസ്റ്റിൽ നടന്ന ‘സൺ ഓഫ് സർദാർ’ പ്രീമിയറിൽ എത്തിയ ധനുഷിനെ മൃണാൾ സ്വീകരിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം പരന്നത്. ഇതിന് പിന്നാലെ 2026 ഫെബ്രുവരി 14ന് ഇരുതാരങ്ങളും വിവാഹിതരാകും എന്നും വാർത്തകൾ വന്നിരുന്നു.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...
spot_img

Related Articles

Popular Categories

spot_img