ജല സംരക്ഷണത്തിന് രാജ്യവ്യാപക ക്യാംപെയിനുമായി മിർച്ചി എഫ് എം

ശുദ്ധജല സ്രോതസുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ക്യാംപെയിന് തുടക്കമിട്ട് മിർച്ചി എഫ് എം. ‘ജൽ വാണി’ എന്ന പേരിൽ ആരംഭിക്കുന്ന ക്യാംപെയിനിൽ അഭിനേത്രി താപ്‍സി പന്നു, ഗായകൻ മോഹിത് ചൗഹാൻ, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഭാഗമാകും. കേന്ദ്ര ജലസേചന വകുപ്പിന്റെയും ദേശീയ ജലമിഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാംപെയിനിലൂടെ രാജ്യത്തെ വിവിധയിടങ്ങളിൽ മിർച്ചി ആർ ജെകൾ ജലസംരക്ഷണ പരിപാടികൾ, സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയുള്ള ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കും.

ജലസംരക്ഷണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ക്യാംപെയിന്റെ പ്രമേയം. ജലസംരക്ഷണത്തിനായി പ്രായോഗിക നടപടികൾ സ്വീകരിക്കുകയും സമൂഹത്തെ സജ്ജരാക്കുകയും ചെയ്ത മന്ത്രിമാർ, വകുപ്പ് മേധാവികൾ, ആക്ടിവിസ്റ്റുകൾ, പൗരപ്രമുഖർ, പൊതുജനങ്ങൾ എന്നിവരടങ്ങുന്ന ജല സേനാംഗങ്ങളുടെ (വാട്ടർ വാരിയേഴ്സ്) അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന എപ്പിസോഡുകൾ ക്യാംപെയിന്റെ ഭാഗമായി സംപ്രേക്ഷണം ചെയ്യും.

സുലഭമായി ലഭിക്കുന്ന ജലം എത്രമാത്രം അമൂല്യമാണെന്ന് ജനങ്ങളെ ഓർമപ്പെടുത്തുന്നതിനാണ് ക്യാംപെയിനെന്നും വെള്ളത്തിന്റെ ദുരുപയോഗം പരമാവധി തടയുകയാണ് ലക്ഷ്യമെന്നും ഗായകൻ മോഹിത് ചൗഹാൻ അഭിപ്രായപ്പെട്ടു. ജലസംരക്ഷണമെന്നത് സർക്കാർ നയത്തിലുപരി ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അടുത്ത തലമുറയ്ക്കായി ജലസ്രോതസുകൾ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കർത്തവ്യമാണെന്നും നടി താപ്‍സി പന്നു അഭിപ്രായപ്പെട്ടു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img