മലയാളിക്ക് ഇനി ‘വയറൊന്ന് ഒതുക്കി’ പിടിക്കേണ്ടി വരും!രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്നാണ് പുതിയ കണ്ടെത്തൽ

രാവിലെ എഴുന്നേറ്റാൽ ജിമ്മിൽ പോകുന്നതിനേക്കാള്‍ കൂടുതൽ ചായക്കടയിലേക്ക് പോകുന്നവരാണ് നമ്മളിലധികവും. അതിന്റെ ഫലം ഇതാ കൈയോടെ കിട്ടിയുണ്ട് . ഇപ്പോൾ ദേശീയതലത്തിലെ പ്രധാന ചര്‍ച്ചവിഷയങ്ങളിലൊന്ന് മലയാളിയുടെ വയറിനെ കുറിച്ചാണ് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടവയറുള്ളവർ നമ്മുടെ കൊച്ചു കേരളത്തിലാണെന്ന് പഠനങ്ങൾ പറയുന്നു. ആറടി പൊക്കമുള്ള മലയാളിക്ക് ഇപ്പോൾ രണ്ടടി വയറാണെന്ന അവസ്ഥ! കേൾക്കുമ്പോൾ ചിരി വരുമെങ്കിലും സംഗതി അല്പം ഗൗരവമാണ്.

രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്നാണ് പുതിയ കണ്ടെത്തൽ. 12 വർഷം നീണ്ട പഠനത്തിനൊടുവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇന്ത്യ ഡയബറ്റിസും നടത്തിയ പഠന റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പാര്‍ലമെന്‍റില്‍ വെയ്ക്കുമ്പോള്‍ കണക്കുകൾ അല്പം ഗുരുതരമാണ്.

കേരളത്തിലെ 58.2% പേർക്കും കുടവയറുണ്ട്! അതായത്, പത്തു മലയാളികളെ എടുത്താൽ അതിൽ ആറു പേരും ഗമയിൽ വയറും തള്ളി നടക്കുന്നു എന്ന് ചുരുക്കം. പഞ്ചാബ് രണ്ടാം സ്ഥാനത്തും ) ഹരിയാന മൂന്നാം സ്ഥാനത്തുമാണ്. അമിതവണ്ണത്തിന്റെ കാര്യത്തിലാണെങ്കിൽ നമ്മൾ രണ്ടാമതുണ്ട് പുതുച്ചേരി മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

എങ്ങനെ നമ്മൾ ഈ ‘നേട്ടം’ കൈവരിച്ചു എന്ന് ചോദിച്ചാൽ മറുപടി ലളിതമാണ്.

* ​രുചിയേറിയതും എന്നാൽ കൊഴുപ്പേറിയതുമായ ഭക്ഷണരീതി.

* ​വ്യായാമത്തോടുള്ള നമ്മുടെ ആ പഴയ ‘അയിത്തം’.

* ​ഇരുന്ന് ശരീരം അനങ്ങാതെയുള്ള ജോലികൾ.

​ഇതൊരു വെറും ശാരീരിക അവസ്ഥയല്ല, മറിച്ച് ഒരു രോഗാവസ്ഥയാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകുന്നത്. ഹൃദ്രോഗം, പ്രമേഹം, സന്ധിവേദന എന്നിവയിലേക്കുള്ള എളുപ്പവഴിയാണ് ഈ അമിതവണ്ണം. ഉപ്പും മധുരവും കൊഴുപ്പും കുറച്ചില്ലെങ്കിൽ ഈ ‘ഒന്നാം സ്ഥാനം’ നമ്മുടെ ആയുസ് കുറയ്ക്കുമെന്നുറപ്പ്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ‘ഫിറ്റ് ഇന്ത്യ’, ‘ഈറ്റ് റൈറ്റ്’ എന്നിങ്ങനെ പല പദ്ധതികളും കൊണ്ടുവരുന്നുണ്ട്. പക്ഷേ, സ്വന്തം വയറിന്റെ കാര്യം നോക്കാൻ നമ്മള്‍ തന്നെ മനസ് വയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img