കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ആവേശകരമായ പ്രചാരണത്തിന് സന്നദ്ധമായി എൽഡിഎഫ് യുകെ – അയർലണ്ട് ഘടകം; പുതിയ കമ്മിറ്റി നിലവിൽ വന്നു

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ – അയർലണ്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.

സിപിഐ(എം) സാർവ്വദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC), പ്രവാസി കേരള കോൺഗ്രസ്, സിപിഐ,  കൈരളി യുകെ, ക്രാന്തി അയർലണ്ട്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) എന്നീ സംഘടനകൾ ചേർന്നാണ് സമിതിക്ക് രൂപം നൽകിയത്.

യുകെയിലെയും അയർലണ്ടിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാജേഷ് കൃഷ്ണയെ കൺവീനറായും, ജിജോ അരയത്ത്, ഷിനിത്ത് എ.കെ. എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.

യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, ജിജോ അരയത്ത്, രാജു കുന്നക്കാട്ട് ,നവീൻ ഹരി, ബിജു ഗോപിനാഥ് , തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്റെ സർവ്വ മേഖലകളിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്:
ഇടതുപക്ഷ സർക്കാരിന്റെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും, കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. അശ്വതി അശോക്, അബിൻ, ബിനോജ് ജോൺ, മാനുവൽ മാത്യു  , ടോമിച്ചൻ കൊഴുവനാൽ, സി എ  ജോസഫ് , രാജു കുന്നക്കാട്ട് തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും

വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img