ഹേമ കമ്മിറ്റി റിപ്പോർട്ട് എത്രപേർ വായിച്ചു, കുറ്റാരോപിതർ ഇപ്പോഴും സജീവമായി തുടരുന്നു: കൊങ്കണ സെൻ ശർമ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളിലും പ്രതികരിച്ച് നടി കൊങ്കണ സെൻ ശർമ. പുതിയ ചിത്രം ‘അക്യൂസ്ഡ്’ പുറത്തിറങ്ങാനിരിക്കെയാണ് നടിയുടെ പ്രതികരണം. തൊഴിലിടത്ത് ലൈംഗികാരോപണം നേരിടുന്ന ഒരു ഡോക്ടറുടെ കഥയാണ് ഈ സിനിമ പറയുന്നത്.

കുറ്റാരോപിതരായ പലരും യാതൊരു തടസവുമില്ലാതെ ഇൻഡസ്ട്രിയിൽ ഇപ്പോഴും സജീവമായി തുടരുന്നുണ്ടെന്നും ഇത്തരം പ്രവണത വളംവച്ചുകൊടുക്കുന്നതിൽ ആരെ പിന്തുണയ്ക്കണമെന്ന സമൂഹത്തിന്റെ തീരുമാനത്തിന് വലിയ പങ്കുണ്ടെന്ന് കൊങ്കണ പറയുന്നു.

“ഇത് നിർഭാഗ്യകരമായ സാഹചര്യമാണ്. ആരോപണവിധേയരായ ആളുകളെ നമുക്കെല്ലാവർക്കും അറിയാം, അവരിൽ പലരും ഇന്നും തഴച്ചുവളരുന്നത് നമുക്ക് കാണാം. നമ്മൾ എല്ലാം ചേരുന്ന സമൂഹത്തിന് ഇതിൽ പങ്കുണ്ട്. ആർക്കൊപ്പം പ്രവർത്തിക്കണം, , ആരുടെ വർക്കുകൾ കാണണം, ഇവർക്ക് എത്രത്തോളം അവസരങ്ങൾ നൽകണം എന്നിങ്ങനെയുള്ള നമ്മുടെ തീരുമാനം പ്രധാനമാണ്,” നടി പറഞ്ഞു.

“ഹേമ കമ്മിറ്റി ഒരു റിപ്പോർട്ട് പുറത്തുവിട്ടു. എത്ര പേർ അത് വായിച്ചു. എത്രത്തോളം അത് പ്രചരിപ്പിച്ചു? സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, കമ്മിറ്റികളുടെ കാര്യത്തിൽ ചില നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ആത്യന്തികമായി നമ്മൾ, ഒരു സമൂഹമെന്ന നിലയിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും അതിന്റെ ഫലം,” എന്നും കൊങ്കണ സെൻ ശർമ കൂട്ടിച്ചേർത്തു.

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും ചൂഷണങ്ങളും പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സമിതിയാണ് ഹേമ കമ്മിറ്റി. രാജ്യത്ത് ആദ്യമായാണ് സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സാഹചര്യം പഠിക്കാൻ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്.

അതേസമയം, ഈ മാസം 27നാണ് കൊങ്കണയുടെ പുതിയ സിനിമ ‘അക്യൂസ്ഡ്’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. സിമ അഗർവാൾ, യഷ് കേശ്‌വാനി എന്നിവർ ചേർന്ന് എഴുതിയ ചിത്രം അനുഭൂതി കശ്യപ് ആണ് സംവിധാനം ചെയ്യുന്നത്. പ്രതിഭ രന്ത, മഷൂർ അംറോഹി, ആദിത്യ നന്ദ, സുകാന്ത് ഗോയൽ, മോണിക്ക മഹേന്ദ്രു, ക്രിസ്റ്റഫർ ജോൺസ്, കേശവ് ഭരദ്വാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img