ലക്ഷ്യം കാണാതെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി; കായിക വകുപ്പിൻ്റെ അവകാശവാദം പാഴ്‌വാക്കായി

ലക്ഷ്യം പൂർത്തിയാക്കാതെ കായിക വകുപ്പ് തുടങ്ങിയ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി, 40 പഞ്ചായത്തുകളിൽ മാത്രമാണ് പൂർത്തീകരിച്ചത്. മൂന്ന് വർഷം കൊണ്ട് മുഴുവൻ പഞ്ചായത്തിലും കളിക്കളം നിർമിക്കുമെന്നായിരുന്നു കായിക വകുപ്പിൻ്റെ അവകാശവാദം.

ഒരേക്കർ സ്ഥലത്ത് ഒരു കോടി ചെലവിലാണ് കളിക്കളങ്ങൾ നിർമിക്കുക. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കുമെന്നായിരുന്നു കരാർ. ബാക്കി തുക എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, സിഎസ്ആർ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ കണ്ടെത്തും എന്നായിരുന്നു തീരുമാനം. 2023ലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളമെന്ന പദ്ധതി നടപ്പാക്കാൻ കായിക വകുപ്പ് തീരുമാനിച്ചത്.

നിലവിൽ 188 പഞ്ചായത്തുകളിൽ കളിക്കളങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 140 കളിക്കളങ്ങൾക്ക് അനുമതി ലഭിച്ചു. 47 ​കളിക്കളങ്ങൾ നിർമാണ പ്രവർത്തനങ്ങളിലും 65 എണ്ണം ടെൻഡർ നടപടികളിലുമായി തുടരുകയാണ്. 18 വീതം ​ഗ്രൗണ്ട് പൂർത്തിയായ കണ്ണൂരും തൃശൂരുമാണ് ഏറ്റവും കൂടുതൽ കളിക്കളങ്ങൾ ലഭിച്ച കണക്കിൽ മുമ്പിലുള്ളത്. ആലപ്പുഴയിൽ 17 ഉം തിരുവനന്തപുരത്ത് 14 ഉം കളിക്കളങ്ങൾ പൂർത്തിയായി. 2 ​ഗ്രൗണ്ട് പൂർത്തിയായ വയനാട് ജില്ലയാണ് കണക്കിൽ ഏറ്റവും പിന്നിൽ. പത്തനംതിട്ട, ഇടുക്കി, കാസർ​ഗോഡ് ജില്ലകളിൽ 4 ​വീതം ഗ്രൗണ്ടുകളാണ് പൂർത്തിയായത്.

സ്പോർട്സ് കേരള ഫൗണ്ടേഷനാണ് കളിക്കളങ്ങളുടെ നിർമാണ ചുമതല. നിലവിൽ കളിക്കളമുള്ള പഞ്ചായത്തുകളാണെങ്കിൽ മറ്റൊരു കളിക്കളത്തിനോ നിലവിലെ കളിക്കളത്തിൻ്റെ നവീകരണമോ പദ്ധതിയിലൂടെ സാധ്യമാകും. ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്‌മിൻ്റൺ തുടങ്ങിയ ഓരോ പഞ്ചായത്തിനും ആവശ്യമായ കോർട്ടുകൾ നിർമിക്കാനായിരുന്നു പദ്ധതി.കൂടാതെ നടപ്പാത, ഓപ്പൺ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഗ്രൗണ്ട്, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്നും കായികവകുപ്പ് അറിയിച്ചിരുന്നു. ഗ്രാമങ്ങളിലെയടക്കം വളർന്നു വരുന്ന കുട്ടികൾക്ക് ഏറെ സഹായകരമാകുന്ന ഒരു പദ്ധതിയാണ് ലക്ഷ്യം തൊടാതെ പാതിവഴിയിൽ നിൽക്കുന്നത്.

Hot this week

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ...

Topics

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...
spot_img

Related Articles

Popular Categories

spot_img