ഡല്‍ഹിയില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി ആംആദ്മി പാര്‍ട്ടി; നാളെ രാവിലെ ജന്തര്‍മന്തറില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാളെ രാവിലെ ജന്തര്‍മന്തറില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. അതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുന്നുണ്ട്.

ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്, ഡിടിസി ജീവനക്കാര്‍ക്ക് വേണ്ടിയാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനം. നാളെ രാവിലെ 11 മണിക്ക് അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ ജന്തര്‍ മന്തറില്‍ മഹാ റാലി സംഘടിപ്പിക്കും. പുറത്താക്കപ്പെട്ട ജീവനക്കാരോട് യൂണിഫോം ധരിച്ച് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി കുറ്റവിമുക്തമാക്കിയതിന് ശേഷമുള്ള ആദ്യ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണവും ഉണ്ടാകും. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹി കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനിടെ കെജ്രിവാള്‍ നാടകം കളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ 32 കേസുകള്‍ ഉണ്ടായിട്ടും അദ്ദേഹം ഇതുവരെ കരഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് കെജ്രിവാളിനെ കുറ്റപ്പെടുത്തി.മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ നടന്നത് കോണ്‍ഗ്രസ് – ബിജെപി ഗൂഢാലോചനയെന്ന് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. എഎപി സര്‍ക്കാര്‍ അട്ടിമറിയായിരുന്നു കോണ്‍ഗ്രസ്-ബിജെപി ലക്ഷ്യമെന്നും എം.ബി രാജേഷ് പറഞ്ഞു.

Hot this week

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...
spot_img

Related Articles

Popular Categories

spot_img