‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനു വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. പശ്ചിമേഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന് ആഹ്വാനം ചെയ്‌തു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം.

ഇന്ത്യ – കാനഡ ചർച്ചയിൽ വിവിധ ധാരണാ പത്രങ്ങൾ ഇരു രാജ്യങ്ങളും കൈമാറി. 3 ധാരണാപത്രങ്ങൾ കൈമാറി. അപൂർവ ധാതു സഹകരണം, പുനരുപയോഗ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, സാംസ്കാരിക സഹകരണം. AI ഉച്ചകോടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

അതേസമയം ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. സംഘര്‍ഷസ്ഥിതി എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് മോദി നെതന്യാഹുവിനെ വിളിച്ചത്.

യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നരേന്ദ്ര മോദി സംസാരിച്ചു. ഞായറാഴ്ച രാത്രിയാണ് മോദി യുഎഇ പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെട്ടത്. രാജ്യത്തിലെ ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് യുഎഇ പ്രസിഡന്റിനോട് മോദി നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img