ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ; “ഇതൊരു ഇരുണ്ട കാലഘട്ടം”

 പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ. സൗത്ത് കരോലിനയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ ഈ കടന്നാക്രമണം.

റെക്കോർഡ് ദൈർഘ്യമുള്ള ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തെ “അദ്ദേഹം ഇപ്പോഴും സംസാരിക്കുകയാണോ?” എന്ന് ബൈഡൻ പരിഹസിച്ചു. ട്രംപിന് ബരാക് ഒബാമയോട് “വിചിത്രമായ ഒരു ഭ്രമം” ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മിനസോട്ടയിൽ ഐ.സി.ഇ  ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്രംപ് മൗനം പാലിക്കുന്നതിനെ ബൈഡൻ വിമർശിച്ചു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം “ഇരുണ്ട ദിനങ്ങളാണെന്ന്” അദ്ദേഹം പറഞ്ഞു.

അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ട്രംപിന്റെ നടപടികൾക്കെതിരെ ജനരോഷം ഉയരുകയാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ഒരു പുതിയ സർവേ പ്രകാരം 60% ആളുകളും ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ അതൃപ്തരാണ്. താൻ അധികാരം ഒഴിഞ്ഞപ്പോൾ അതിർത്തി കടന്നുള്ള വരവ് ട്രംപിന്റെ ആദ്യ കാലഘട്ടത്തേക്കാൾ കുറവായിരുന്നുവെന്നും ബൈഡൻ അവകാശപ്പെട്ടു.

 “ഇതൊരു ഇരുണ്ട കാലഘട്ടം”തന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായ സൗത്ത് കരോലിനയാണ് അമേരിക്കയുടെ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തന്റെ ഭരണകാലത്തെ നേട്ടങ്ങളായ ഇൻസുലിൻ വില കുറച്ചതും തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചതും ബൈഡൻ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ട്രംപ് അമേരിക്കയുടെ അന്താരാഷ്ട്ര പദവി നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img