മാനവീയം വീഥിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി മില്‍ക് ക്യാന്‍ എസ്‌കേപ്പ് ആക്ട്

 മാനവീയം വീഥിയിൽ കണ്ടുനിന്ന ജനങ്ങളുടെ ശ്വാസമിടിപ്പ് കൂട്ടി പ്രകാശ് ഹെമ്മാഡിയുടെ മിൽക്ക് ക്യാൻ എസ്കേപ് അവതരണം. ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് നിരവധി താഴുകളിട്ട് പൂട്ടി വെള്ളം നിറച്ച മില്‍ക് ക്യാനിലുള്ളിലേയ്ക്ക് മാന്ത്രികനെ അടച്ചു.ശേഷം സഹായികള്‍ കറുത്തതുണി കൊണ്ട് ക്യാന്‍ മൂടി. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു പിന്നീട്. ഞൊടിയിടയില്‍ കാണികളെ ഞെട്ടിച്ചുകൊണ്ട് ബന്ധനങ്ങളെല്ലാം നിഷ്പ്രഭമാക്കി നനഞ്ഞുകുതിര്‍ന്ന് മാന്ത്രികന്‍ പുറത്തെത്തി.

118 വർഷങ്ങൾക്കു മുമ്പ് 1908 ഫെബ്രുവരി 28ന് ഹാരിഹൂഡിനി അവതരിപ്പിച്ച് ജനപ്രിയമാക്കിയ അത്യന്തം സാഹസികത നിറഞ്ഞ മില്‍ക് ക്യാന്‍ എസ്‌കേപ്പ് ആക്ടായിരുന്നു കര്‍ണാടകയില്‍ നിന്നെത്തിയ പ്രകാശ് ഹെമ്മാഡി അവതരിപ്പിച്ച് കൈയടി നേടിയത്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് പ്രവേശിക്കാന്‍ കഴിയുന്ന മില്‍ക്ക് ക്യാനില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ നിന്നും പൂട്ട്‌പൊളിച്ച് പുറത്തുവന്ന മാന്ത്രികനെ കാണികള്‍ ആവേശപൂര്‍വമാണ് സ്വീകരിച്ചത്.  

ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തില്‍ ഐ.ജി സ്പര്‍ജന്‍കുമാര്‍ ഐ.പി.എസ് ആണ് മാന്ത്രികനെ താഴിട്ട് പൂട്ടിയത്. ആക്ട് വിജയകരമായി പൂർത്തിയാക്കിയ പ്രകാശിനെ സ്പർജൻ കുമാർ ഐ.പി.എസ് പൊന്നാട അണിയിച്ച് അനുമോദിച്ചു. 

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റ് ഹാരിഹൂഡിനിയോടുള്ള ആദരസൂചകമായി ഹൂഡിനീസ് മാജിക് പ്ലാനറ്റായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടത്തുന്ന എസ്‌കേപ്പ് പരമ്പരയിലെ ആദ്യ ആക്ടായിരുന്നു ഇന്നലെ മാനവീയം വീഥിയില്‍ തടിച്ചുകൂടിയ ജനങ്ങളെ സാക്ഷി നിര്‍ത്തി അവതരിപ്പിച്ചത്.

ലോകമാകെ വിസ്മയം തീര്‍ത്ത എസ്‌കേപ്പ് ആക്ടുകളുടെ ശില്‍പ്പിയായ ഹാരിഹൂഡിനിയുടെ കലാവിസ്മയം പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യവും ഈ അവതരണത്തിന് പിന്നിലുണ്ട്. ഹാരിഹൂഡിനിയുടെ നൂറാമത് ചരമവാര്‍ഷികമായ 2026ല്‍ ഹാരിഹൂഡിനി സംബന്ധമായ അനുസ്മരണ പരിപാടികള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, വിവിധ എസ്‌കേപ്പ് ആക്ടുകള്‍ എന്നിവ മാജിക് പ്ലാനറ്റില്‍ സംഘടിപ്പിക്കുമെന്ന് മുതുകാട് പറഞ്ഞു.   

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img