റമദാനിൽ ആരോഗ്യവും ഉന്മേഷവും കൈവിടല്ലേ…. നോമ്പ് തുറക്കാൻ ഉന്മേഷദായകമായ അഞ്ച് പാനീയങ്ങൾ ഇതാ!

റമദാനിൽ നോമ്പ് എടുക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ രീതിയിൽ നോമ്പെടുക്കുക എന്നതാണ് പ്രധാനം. ശരീരത്തെ വിഷവിമുക്തമാക്കൽ, മെറ്റബോളിസം നിയന്ത്രിക്കൽ, ഭാരം നിയന്ത്രിക്കൽ എന്നിവയ്ക്ക് ഇത് സഹായിക്കും. നീണ്ട നേരത്തെ നോമ്പിന് ശേഷം ഉന്മേഷദായകമായ ഒരു പാനീയം കുടിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണ്. നോമ്പ് തുടങ്ങുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുന്നത് പോലെതന്നെ പ്രധാനമാണ് ശരീരത്തിന് ഉന്മേഷവും രോഗപ്രതിരോധ ശേഷിയും നൽകുന്ന പാനീയങ്ങൾ കുടിക്കുന്നതും. അത്തരത്തിലുള്ള അഞ്ച് പാനീയങ്ങൾ പരിചയപ്പെട്ടാലോ?

നാരങ്ങാവെള്ളം: വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ജലാംശം നിലനിർത്താനും ഇത് മികച്ചതാണ്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ശരീരത്തിൽ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ഈന്തപ്പഴം ഷേക്ക്: ഈന്തപ്പഴം പാൽ എന്നിവ ചേർത്തുണ്ടാക്കുന്ന ഷേക്ക് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് പെട്ടെന്ന് ഊർജ്ജം നൽകുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിനുകൾ,പൊട്ടാസ്യം, ഇരുമ്പ്, നാരുകൾ എന്നിവയാൽ സമ്പന്നമായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യകരമാണ് ഈന്തപ്പഴം ഷേക്ക്.

മാതളനാരങ്ങ ജ്യൂസ്: വിറ്റാമിനുകളും ധാതുക്കളും ധാരാളമുള്ള മാതളനാരങ്ങ രക്തയോട്ടം വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും വിളർച്ച തടയാനും ഉത്തമമാണ്.

കുക്കുമ്പർ മിന്റ് ഡീറ്റോക്സ് വാട്ടർ: ഇഫ്താറിന് ഉന്മേഷദായകവും ജലാംശം നൽകുന്നതുമായ പാനീയമാണ് കുക്കുമ്പർ പുതിന വെള്ളം. വെള്ളരിക്കയിൽ 90%ത്തിലധികം വെള്ളമുണ്ട്. ഉപവാസ സമയത്ത് നഷ്ടപ്പെടുന്ന ജലാംശം പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും നൽകുന്നു. പുതിനയിൽ പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വയറു വീർക്കൽ ലഘൂകരിക്കുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

കുതിർത്ത ഉണക്കമുന്തിരി വെള്ളം: ഈ വെള്ളം കുടിക്കുന്നത് കരളിനെ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധം മാറ്റാനും സഹായിക്കുന്ന മികച്ചൊരു പാനീയമാണ്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് കൂട്ടി വിളർച്ച തടയുകയുംപൊട്ടാസ്യം വഴി രക്തസമ്മർദ്ദം നിയന്ത്രിക്കുകയുംശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇത് ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ്

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img