44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ

നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ 44 സർക്കാർ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് നടൻ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നടന്റെ ഈ പ്രവൃത്തി വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

‘ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റ്’ വഴി തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലുള്ള അച്ചംപേട്ട് ഡിവിഷനിലെ 44 സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ പ്രവർത്തനം നടത്താൻ വിജയ് തീരുമാനിച്ചത്. ഈ സ്കോളർഷിപ്പ് പദ്ധതിയിലൂടെ അർഹരായ നിരവധി വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവുകൾ നടൻ ഏറ്റെടുക്കും.

തിങ്കളാഴ്ച, വിജയ്‌ക്ക് കുടുംബ വേരുകളുള്ള തെലങ്കാനയിലെ തുമ്മൻപേട്ടയിലെ തങ്ങളുടെ പുതിയ വീട്ടിൽ താരദമ്പതികൾ ഗൃഹപ്രവേശവും സത്യനാരായണ വ്രത പൂജയും നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്കോളർഷിപ്പ് പ്രഖ്യാപനം. മാതാപിതാക്കളേയും രശ്മികയേയും വേദിയിൽ ഒപ്പം നിർത്തിയാണ് വിജയ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ചായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാർച്ച് നാലിന് താരദമ്പതികൾ ഹൈദരാബാദിൽ വച്ച് സിനിമാ മേഖലയിലുള്ളവർക്കായി ഒരു വലിയ റിസപ്ഷൻ സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രത്യേക ക്ഷണിതാക്കൾക്കായി മാത്രമാണ് വിരുന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് വിരുന്നിലേക്ക് ക്ഷണമുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img