ഇനി ‘അവതാർ’ ഇന്ത്യയിൽ പിറക്കും; മോഷൻ ക്യാപ്ചർ ലാബുമായി അന്നപൂർണ സ്റ്റുഡിയോസ്, ‘വാരണാസി’ ഷൂട്ടിങ്ങോടെ തുടക്കം

ഇന്ത്യൻ സിനിമയുടെ സാങ്കേതിക ചരിത്രത്തിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് അന്നപൂർണ സ്റ്റുഡിയോസ്. രാജ്യത്തെ ഏറ്റവും നൂതനമായ മോഷൻ ക്യാപ്ചർ സൗകര്യമാണ് തങ്ങളുടെ ഹൈദരാബാദിലെ സ്റ്റുഡിയോയിൽ ഇവർ സജ്ജീകരിച്ചിരിക്കുന്നത്. എസ്.എസ്. രാജമൗലിയുടെ ‘വാരാണസി’യുടെ ഷൂട്ടിങ്ങോടെയാണ് ‘A&M മോകാപ് ലാബ്’ ഇന്ത്യൻ സിനിമയ്ക്ക് അന്നപൂർണ സ്റ്റുഡിയോസ് സമർപ്പിച്ചത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിലെ സുപ്രധാന സീക്വൻസുകളാണ് ഇവിടെ ഷൂട്ട് ചെയ്തത്.

അക്കിനേനി നാഗാർജുനയുടെ അന്നപൂർണ സ്റ്റുഡിയോസും, നിർമാതാവ് ശോഭു യർലഗദ്ദയുടെ മിഹിര വിഷ്വൽ ലാബ്സും ചേർന്നുള്ള സംയുക്ത സംരംഭമാണ് A&M മോകാപ് ലാബ്. ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’, ‘സ്പൈഡർമാൻ: നോ വേ ഹോം’, ‘ആർ.ആർ.ആർ’ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഹോളിവുഡിലെ അനിമട്രിക് ഫിലിം ഡിസൈൻ ആണ് സാങ്കേതിക പങ്കാളി.

60 അടി നീളവും 40 അടി വീതിയും 30 അടി ഉയരവുമുള്ള വിശാലമായ സ്റ്റുഡിയോ സ്പേസിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. അഭിനേതാക്കളുടെ ചലനങ്ങളെ കൃത്യമായി ഒപ്പിയെടുക്കാൻ ശേഷിയുള്ള 60ൽ അധികം ഹൈ-ഫിഡിലിറ്റി മോഷൻ ട്രാക്കിങ് ക്യാമറകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഡാറ്റ തത്സമയം സ്ട്രീം ചെയ്യുന്നതിനായി ‘വൈകോൺ ലൈവ്’ ഉപയോഗിക്കുന്നു. ചിത്രീകരിച്ച വിവരങ്ങൾ കൂടുതൽ മിനുക്കിയെടുക്കാനുള്ള ‘വൈകോൺ പോസ്റ്റ്’ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു നടന്റെ കൺപീലികളുടെ അനക്കം പോലും കൃത്യമായി ഒപ്പിയെടുക്കാൻ കഴിയുന്ന ഈ സാങ്കേതിക വിദ്യ, വരാനിരിക്കുന്ന ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രങ്ങളുടെ തലവര തന്നെ മാറ്റിക്കുറിക്കും.

ലാബിന്റെ കരുത്ത് തെളിയിക്കാൻ രാജമൗലി- മഹേഷ് ബാബു ബ്രഹ്മാണ്ഡ ചിത്രമായ ‘വാരണാസി’യുടെ സങ്കീർണമായ സീക്വൻസുകൾ ഇതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞു. ഇതോടെ നാഗാർജുനയുടെ നേതൃത്വത്തിലുള്ള അന്നപൂർണ സ്റ്റുഡിയോസ്, ഇന്ത്യൻ സിനിമയുടെ വെർച്വൽ പ്രൊഡക്ഷൻ ഹബ്ബായി മാറുകയാണ്. ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമയിലെ സർഗാത്മക പ്രതിഭകൾക്ക് ഇനി തങ്ങളുടെ സ്വപ്നങ്ങൾക്ക് ഹൈദരാബാദിൽ നിറം പകരാനാകും.

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img