മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടിൽ ഖബറൊരുക്കും

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കെട്ടിടങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ. ആയത്തുല്ല അലി ഖമനയിക്ക് ജന്മസ്ഥലമായ മഷ്ഹദിൽ ഖബറൊരുക്കും. ഖമനയിയുടെ ജന്മസ്ഥലമാണ് മഷ്ഹദ്. സംസ്കാര തീയതി പ്രഖ്യാപിച്ചിട്ടില്ല.

88 അം​ഗ സമിതിയാണ് . അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.

റുഹുള്ള ഖൊമേനിയുടെ പിൻഗാമിയായാണ് 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമനയി എത്തുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ബാസിജ് അർദ്ധസൈനിക സേന എന്നിവയാണ് ഖമനയിയുടെ പ്രധാനശക്തി. മകൻ മോജ്തബ ഖമനയിയുടെ പിൻഗാമിയാകുമെന്ന് സൂചനചയുണ്ടായിരുന്നു. എന്നാൽ മോജ്തബയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. അധികാര കൈമാറ്റത്തിന് ശേഷം ഇറാൻ അമേരിക്കക്ക് മുന്നിൽ മുട്ടുമടക്കിയേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതിലൂടെ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാമെന്നാണ് ട്രംപിന്റെ വിശ്വാസം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img