പഹൽഗാം ഭീകരാക്രമണം; ഭീകരർ ഉപയോഗിച്ച ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിൽ; അന്വേഷണം രാജ്യാന്തര തലത്തിലേക്ക്

പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം രാജ്യാന്തര തലത്തിലേക്ക്. ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലെന്ന് എൻഐഎ. ഗോപ്രോ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2024 ജനുവരി 30നാണ് ഗോപ്രോ ചൈനയില്‍ വെച്ച് ആക്ടിവേറ്റ് ചെയ്‌തെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഇത് ആര്‍ക്ക് വിറ്റു എന്നകാര്യത്തില്‍ കമ്പനിക്ക് വ്യക്തതയില്ല.

വാങ്ങിയയാളെയും ഉപയോഗിച്ചവരെയും കണ്ടെത്താൻ ജമ്മു കോടതി ലെറ്റർ റൊഗേറ്ററി പുറപ്പെടുവിച്ചു. ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്കാണ് ലെറ്റർ റോഗേറ്ററി നൽകിയത്. ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കൈമാറാൻ അഭ്യർത്ഥിച്ചുള്ള കത്താണ് ലെറ്റർ റൊഗേറ്ററി. ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം, ഭീകരരുടെ നീക്കം എന്നിവ തെളിയിക്കാൻ ഈ വിവരങ്ങൾ നിർണ്ണായകമെന്ന് വിലയിരുത്തൽ.

ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം, രീതികൾ, ഭീകര മൊഡ്യൂളിന്റെ പ്രവർത്തന തയ്യാറെടുപ്പുകൾ എന്നിവയുമായി ഈ ക്യാമറ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി ഏജൻസി ജമ്മുവിലെ പ്രത്യേക കോടതിയിൽ പറഞ്ഞു. നേരത്തെ ഓപ്പറേഷന്‍ മഹാദേവിലൂടെ ഭീകരരെ സൈന്യം വധിച്ചിരുന്നു. അന്ന് ഗോപ്രോ ക്യാമറ കണ്ടെടുത്തിരുന്നെങ്കിലും ഇതിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് C3501325471706 സീരിയൽ നമ്പറുള്ള ഒരു ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ കണ്ടെടുത്തത്. പിന്നീടിത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം പുറത്ത് വന്നത്.

Hot this week

“എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍...

ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി; അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു: ജോസ് കെ. മാണി

തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ്...

ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ...

വിജയ്ക്ക് പിന്തുണയേറുന്നു; ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസൻ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക്...

സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം...

Topics

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാലാം ദിവസവും പൊതു ജനങ്ങളോട് മൗനം തുടര്‍ന്ന് പിണറായി; അണികൾക്കിടയിലും രോഷം

തെരഞ്ഞെടുപ്പ് പരാജയം നുണഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കാവല്‍ മുഖ്യമന്ത്രിയായി...

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര...

യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി....
spot_img

Related Articles

Popular Categories

spot_img