52 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ‘ആയാ ഷേർ’; നാനി ചിത്രം ‘ദ പാരഡൈസി’ലെ ആദ്യ ഗാനം ഗ്ലോബൽ ഹിറ്റ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ ആദ്യ ഗാനമായ ‘ആയാ ഷേർ’ യൂട്യൂബിൽ 52 മില്യൺ കാഴ്ചക്കാരെയും നേടി കുതിപ്പ് തുടരുന്നു. 52 മില്യൺ കാഴ്ചക്കാർക്കൊപ്പം ഈ ഗാനം ഒരു മില്യൺ ലൈക്സ് കൂടി നേടിയിട്ടുണ്ട്. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും ഒന്നാം സ്ഥാനത്താണ് ഗാനം യൂട്യൂബിൽ ട്രെൻഡ് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 21നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ‘ദസറ’യുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമാണം.

നേരത്തെ ഈ ഗാനം ആഗോള തലത്തിൽ വ്യത്യസ്ത രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടുകളിൽ ട്രെൻഡ് ചെയ്തിരുന്നു. ഒൻപത് രാജ്യങ്ങളിൽ ആണ് ഈ ഗാനം മ്യൂസിക് ചാർട്ടിൽ ഒന്നാമതായി ട്രെൻഡ് ചെയ്തത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വന്നത്. റിലീസ് ആയി 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്.

ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയ ഗാനം യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, കാനഡ, സൗദി അറേബ്യ, യുഎസ്എ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മ്യൂസിക് ചാർട്ടുകളിൽ മുൻപന്തിയിലെത്തി വാർത്ത സൃഷ്ടിച്ചിരുന്നു. ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും ലോകം മുഴുവൻ വൈറലായിട്ടുണ്ട്. ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്സിലും ഈ ഗാനവും നൃത്തവും തരംഗമായിട്ടുണ്ട്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് ‘ആയാ ഷേർ’ ഒരുക്കിയിരിക്കുന്നത്.

കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. വിജയ് ചിത്രം ‘ജന നായകനി’ൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ പാരഡൈസ്’ എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിംപ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Hot this week

7 ആം ദിവസം 100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട്...

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി...

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ...

അമേരിക്കൻ സമാധാന പദ്ധതി തള്ളി ഇറാൻ; യുദ്ധം തുടരുന്നു, എണ്ണവിലയിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന...

Topics

7 ആം ദിവസം 100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട്...

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി...

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ...

അമേരിക്കൻ സമാധാന പദ്ധതി തള്ളി ഇറാൻ; യുദ്ധം തുടരുന്നു, എണ്ണവിലയിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന...

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29 ന്

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ...

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

 കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ...

ഓൺലൈൻ പൈറസി: ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ആശ്വാസം, സുപ്രീം കോടതി വിധി

ഓൺലൈൻ പൈറസിയുടെ  പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ  പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം...
spot_img

Related Articles

Popular Categories

spot_img