മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി: കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും:  ഡോ. അസ്ഹരി

കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചത് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകു്‌മെന്ന് മര്‍കസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന ഈ തീരുമാനം, സംസ്ഥാനത്തെ യുനാനി വൈദ്യശാസ്ത്ര രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. ആരോഗ്യ മേഖലയില്‍ മര്‍കസ് നടത്തിവരുന്ന ദീര്‍ഘവീക്ഷണമുള്ള ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ യുനാനി വൈദ്യശാസ്ത്രം പഠിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ആയുഷ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പേര്‍ക്ക് ശാസ്ത്രീയമായ യുനാനി ചികിത്സ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത് എ്‌നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ന്യൂഡല്‍ഹിയിലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ അംഗീകാരവും സ്ഥാപനത്തിനുണ്ട്. ഇതുവരെ 5 ബാച്ചുകളിലായി 262 വിദ്യാര്‍ത്ഥികള്‍ ബി.യു.എം.എസ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

നീറ്റ് വഴി പ്രവേശനം നേടുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പഠനശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആതുരായങ്ങളിലും അനുബന്ധ ആരോഗ്യ സംരംക്ഷണ കേന്ദ്രങ്ങളിലും സേവനം ചെയ്തുവരികയാണ്.

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img