മുറിച്ച സവാള ഫ്രിഡ്ജില്‍ വയ്ക്കുന്നവർ ശ്രദ്ധിക്കുക!

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പാചകം എന്നത് അത്ര എളുപ്പമായിരിക്കില്ല പലർക്കും. അതുകൊണ്ടു തന്നെ പാചകത്തിലെ സമയം ലാഭിക്കാൻ പച്ചക്കറികളും സൂക്ഷിക്കാറുണ്ട്. അരിഞ്ഞുവയക്കുന്നവയുടെ കൂട്ടത്തിൽ സവാളയും ചിലർ ഉൾപ്പെടുത്താറുണ്ട്. അത് പക്ഷെ ശ്രദ്ധിക്കേണ്ടതാണ്. സവാള വിഷമായി മാറുമെന്ന സ്ഥിരം പല്ലവി കേട്ട് പേടിക്കേണ്ടതില്ല. പക്ഷെ അരിഞ്ഞതോ, പകുതി മുറിച്ചതോ ആയ സവാള ഫ്രഡ്ജിൽ സൂക്ഷിക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കണം എന്ന് മാത്രം.

അരിഞ്ഞ് സൂക്ഷിക്കുന്ന സവാള വിഷമാകും എന്നതിന് ശാസ്ത്രീയമായി ഒരു തെളിവും നൽകാനായിട്ടില്ല. എന്നാൽ ശരിയായ രീതിയില്‍ അല്ല സൂക്ഷിക്കുന്നതെങ്കില്‍ അവയില്‍ ബാക്ടീരിയകള്‍ വളരാനും സവാളയുടെ ഗുണം കുറയാനും കാരണമാകാറുണ്ട്. സവാള അരിഞ്ഞതും മുറിച്ചതും ഫ്രിഡ്ജിൽ തുറന്ന് വയ്ക്കരുത്. എപ്പോഴും ഒരു ബോക്‌സില്‍ അടച്ച് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

സവാളയിലെ ഈര്‍പ്പം കാരണം പൂപ്പല്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പാത്രത്തിനടിയില്‍ ഒരു ടിഷ്യുപേപ്പര്‍ കൂടി വയ്ക്കുന്നത് ഗുണം ചെയ്യും. സവാള മുറിച്ചുകഴിഞ്ഞാല്‍ അധിക നേരം പുറത്ത് വയ്ക്കുന്നതും ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും. പകുതി മുറിച്ച് വയ്ക്കുന്ന സവാളയും പാത്രത്തിൽ അടച്ച് മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.

ഇനി കൂടുതൽ ദിവസത്തേക്ക് സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഫലപ്രദമായ വേറെ വഴിയുണ്ട്. സവാള അരിഞ്ഞ ശേഷം ഒരു പാത്രത്തില്‍ നിരത്തിവച്ച് 1-2 മണിക്കൂര്‍ ഫ്രീസറില്‍ വയ്ത്തുക. ശേഷം ഒരു സിപ് ലോക്ക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത്തരത്തിൽ സൂക്ഷിക്കുന്നത് 2-3 മാസം വരെ സവാള കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img