സംഘർഷമൊഴിയാതെ പശ്ചിമേഷ്യ; ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, സ്ഥിതി വഷളാക്കി യുഎസ് ഇടപെടൽ

യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഏഴാം ദിനവും പശ്ചിമേഷ്യയിൽ ഉൾപ്പെടെ യുദ്ധഭീതി തുടരുകയാണ്. ഇറാനെതിരായ ആക്രമണം അടുത്ത ഘട്ടത്തിലേക്ക് എന്നാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രതികരണം. ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇതിനോടകം 30 ഇറാനിയൻ കപ്പലുകൾ തകർത്തെന്ന അവകാശ വാദമാണ് യുഎസ് ഉയർത്തിയിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തെ പുകഴ്ത്തിയ ട്രംപ് അടുത്ത ലക്ഷ്യം ക്യൂബയെന്നും സൂചന നൽകിയിട്ടുണ്ട്.

ആക്രമണങ്ങളെത്തുടർന്ന് ഇറാനിൽ മരണ സംഖ്യ ഉയരുകയാണ്. ഇതിനോടകം 1230 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. ഇറാന്റെ തിരിച്ചടി ഇസ്രയേലിലും കാര്യമായ പ്രതിസന്ധി ഉയർത്തുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മധ്യ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മിസൈൽ ഭീഷണിയെതുടർന്ന് ഫ്രഞ്ച് വിമാനം രക്ഷാ ദൗത്യം ഉപേക്ഷിച്ച് പിന്മാറി. യുഎഇയില്‍ നിന്ന് പൗരന്മാരെ ഒഴിപ്പാക്കാന്‍ പുറപ്പെട്ട വിമാനമാണ് ദൗത്യം ഉപേക്ഷിച്ചത്.

അതേസമയം ഗൾഫ് രാജ്യങ്ങളിലും യുദ്ധഭീതി രൂക്ഷമാകുകയാണ്. കുവെറ്റിലെ യുഎസ് എംബസി അടച്ചുപൂട്ടി. മനാമയിലെ രണ്ട് ഹോട്ടലുകളും ജനവാസ കേന്ദ്രവും ഇറാന്‍ ലക്ഷ്യമിട്ടു. ചെറിയ രീതിയിലുള്ള നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ലെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനിടെ ബെയ്റൂട്ടില്‍ വന്‍ വ്യോമാക്രമണം നടന്നു.123 പേർ കൊല്ലപ്പെട്ടന്നും 683 പേർക്ക് പരിക്കേറ്റെന്നും ലെബനന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ലെബനന് ആയുധ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് അറിയിച്ചിരുന്നു.

സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി യുഎസ് ഇടപെടൽ തുടരുകയാണ്. ഐആർജിസ് കമാന്‍ഡർമാരോടും, ഇറാനിയന്‍ നയതന്ത്രജ്ഞരോടും ട്രംപ് കൂറുമാറാന്‍ ആഹ്വാനം ചെയ്തു. ഖമനേയിയുടെ മകനെ അംഗീകരിക്കില്ലെന്നും ഇറാൻ്റെ പിൻഗാമിയെ തീരുമാനിക്കുന്നതിൽ തനിക്ക് ഇടപെടണമെന്നും ട്രംപ് പറഞ്ഞു. സെനറ്റിന് പിന്നാലെ, യുഎസ് കോണ്‍ഗ്രസും ഇറാനിലെ സൈനിക നടപടി തുടരാന്‍ ട്രംപിനെ അനുവദിച്ചുകൊണ്ട് വോട്ട് ചെയ്തു. യുഎസ് തീരുമാനിക്കുന്നത് വരെ സംഘർഷം നീളുമെന്ന് പെന്‍റഗണ്‍ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞിരുന്നു.

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img