രാഹുലിന്റെ ഗ്യാരന്റി കാർഡുകൾ കേരളത്തിലും; കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകൾ പ്രഖ്യാപിക്കും

കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസിന്റെ വൻ വിജയത്തിന് അടിത്തറയിട്ട രാഹുൽ ഗാന്ധിയുടെ ‘ഗ്യാരന്റി കാർഡുകൾ’ കേരളത്തിലേക്കും. പുതു യുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ വെച്ച് രാഹുൽ ഗാന്ധി കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കാൻ പോകുന്ന പ്രധാന തെരഞ്ഞെടുപ്പ് ഉറപ്പുകൾ അഥവാ ഗ്യാരണ്ടികൾ പ്രഖ്യാപിക്കും.

സ്ത്രീകൾ, യുവജനങ്ങൾ, വയോജനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടുള്ള 3-4 പ്രധാന പദ്ധതികളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുക. കർണാടകയിൽ അഞ്ച് ഗ്യാരന്റികളും തെലങ്കാനയിൽ ആറ് ഗ്യാരന്റികളും പ്രഖ്യാപിച്ച് അധികാരം പിടിച്ചെടുത്ത അതേ മാതൃകയാണ് കേരളത്തിലും രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്.

സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വിലക്കയറ്റം തടയുന്നതിനും നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികൾക്കായിരിക്കും മുൻഗണന. മറ്റ് സംസ്ഥാനങ്ങളിൽ ധന സഹായം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വരുത്തിയ രാഷ്ട്രീയ മാറ്റം കേരളത്തിൽ നടപ്പാകുമോ എന്ന പരീക്ഷണം കൂടിയാകും കോൺഗ്രസിന് ഈ നീക്കം.

തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് പോരാട്ടം കനക്കുകയാണ്. പതിവ് തെറ്റിച്ച് കൈവിട്ടുപോയ ഭരണം പിടിക്കാൻ കോൺഗ്രസ് ശക്തമായ ആസൂത്രണത്തിലാണ്. എന്നാൽ ഹാട്രിക് അടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. ശക്തമായ മുന്നൊരുക്കങ്ങൾക്കിടയിലും പാർട്ടിയിലെ ഭിന്നതകൾ കോൺഗ്രസിന് തലവേദയാകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img