ഒരേയൊരു കലാഭവൻ മണി; വേർപാടിന്റെ 10 വർഷം

മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം പിന്നിടുകയാണ്. നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ? ഇല്ല, എന്ന് തന്നെയാണ് അതിന് ഉത്തരം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെന്ന പോലെ അടുത്ത് വന്ന് അധിക നേരമാകും മുൻപേ അകന്നു പോയൊരാൾ. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ജനങ്ങളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ. ഇന്നും ആ വേർപാട് മലയാളികളെ നൊമ്പരപ്പെടുത്തുന്നു.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. പഠിത്തത്തിൽ മിടുക്കനായിരുന്നില്ല മണി. എന്നാൽ, കലാ കായിക രംഗത്ത് ഒന്നാമൻ. 1987ൽ കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. 10ാം ക്ലാസിൽ രണ്ടുവട്ടും തോറ്റപ്പോൾ പഠനം അവസാനിപ്പിച്ചു. മണൽ വാരിയും ഓട്ടോ ഓടിച്ചും തെങ്ങു കയറിയും അയാൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടു.

വിശപ്പ് പ്രാണൻ പൊട്ടിച്ചപ്പോഴും അയാൾ കല കൈവിട്ടില്ല. അത് അയാൾക്ക് വരുമാനമാർഗം കൂടിയായിരുന്നു. പലവക ജോലികൾക്കിടയിൽ ചെറിയ ട്രൂപ്പുകൾക്ക് വേണ്ടി രാത്രികളിൽ മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്കാരൻ മണിയുടെ ഈ ‘രാത്രിയോട്ടം’ അവസാനിച്ചത് കലാഭവനിൽ ആബേലച്ചന്റെ അടുത്താണ്. സ്റ്റേജിലെ മണിയുടെ നമ്പറുകൾ കാണികൾ ഏറ്റെടുത്തു.

വെള്ളിത്തിരയിൽ നിന്ന് താഴെ ഇറങ്ങിവരാൻ ഈ താരത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകൾക്കിടയിലും സുഹൃത്തുകൾക്കും ആരാധകർക്കും ഇടയിലേക്ക് മണിയെന്ന സൂപ്പർ താരം ഇറങ്ങിവന്നു. നാടൻ പാട്ടുകളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും പാടി സ്റ്റേജിന് തീപിടിപ്പിച്ചു. ഒരു തലമുറയുടെ വേടനും ഡബ്‌സിയും ഹനുമാൻകൈൻഡും എല്ലാം മണിയായിരുന്നു, കലാഭവൻ മണി.

ആ അതുല്യ കലാകാരൻ വിടവാങ്ങിയിട്ട് 10 വർഷമാകുന്നു. കാലം വേഗം ഒഴുകുന്നു. ആളുകൾ പാച്ചിലിലാണ്. പക്ഷേ, ‘ഞാനും എന്റെ അളിയനും കൂടി…’എന്ന പാട്ട് മണിയുടെ ശബ്ദത്തിൽ എവിടെ നിന്നെങ്കിലും കേട്ടാൽ നമ്മൾ സഡൻ ബ്രേക്ക് ഇട്ടുപോകും. അതാണ് ഈ ചാലക്കുടിക്കാരന്റെ പവറ്!

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img