രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി. 

ശിവഗിരി മഠവും കോണ്‍ഗ്രസിനു കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് മഹാത്മാഗാന്ധി – ശ്രീനാരായണ സംഗമത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്.നേരത്തെ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗമം പിന്നെ കൊല്ലത്തേക്ക് മാറ്റുകയായിരുന്നു.

ശിവഗിരിയില്‍ വെച്ച് മഹാത്മാഗന്ധിയും – ശ്രീനാരായണഗുരുവും വനജാക്ഷി മന്ദിരത്തില്‍ ഒരുമിച്ച് കണ്ടതിന്റെ നൂറുവര്‍ഷമാണ് ആഘോഷിക്കുന്നത്.
ആശ്രാമം മൈതാനനത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മതമേലധ്യക്ഷന്മാര്‍, ശിവഗിരി മഠത്തില്‍ നിന്നുള്ള സ്വാമിമാര്‍, പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ആലപ്പുഴ, തൃശൂര്‍, കൊല്ലം ജില്ലകളെ ക്രോഡീകരിച്ചാണ് മഹാസംഗമം നടത്തുന്നത്.

ഈ പരിപാടിക്ക് ശേഷം മാര്‍ച്ച് 7ന് രാവിലെ രാഹുല്‍ ഗാന്ധി ശിവഗിരി മഠം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 11 30ന് ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ ഐടി പ്രൊഫഷണലുകളുമായി സംവാദം. വൈകുന്നേരം പുത്തരികണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന പുതുയുഗ യാത്ര സമാപനമാണ് അവസാന പരിപാടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരിക്കുന്നത്.

Hot this week

ഇടമലക്കുടിയിലെ റേഷന്‍ കൊള്ള; റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ല

ഇടമലക്കുടിയിലെ റേഷന്‍ കൊള്ളയില്‍ ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. റേഷന്‍...

ഇറ്റലിയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്പ്; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍...

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ്...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി...

വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ....

Topics

എന്ത് പറയും? രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി...

മണ്ഡല പുനർനിർണയം, ബിജെപിയുടെ തോൽവി ഇവിടെ തുടങ്ങുകയാണ്, ഒരുമിച്ച് നിന്നാൽ വിജയം ഉറപ്പ്; എം കെ സ്റ്റാലിൻ

വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച്...

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ കളിക്കളം 2026: ഗെയിം നൈറ്റ് ശനിയാഴ്ച ഏപ്രിൽ 18, 2026

കൊളംബസ് പ്രദേശത്തെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന പരിപാടിയായ കോമ (COMA) കളിക്കളം...
spot_img

Related Articles

Popular Categories

spot_img