വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക്

 “കേൾക്കാൻ ഒരിടം” പദ്ധതിയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ മീറ്റിങിൽ വേൾഡ് പീസ് മിഷൻ 30 വർഷമായി ആഗോളതലത്തിൽ നടത്തുന്ന 10 സ്നേഹ പദ്ധതികൾ വിലയിരുത്തി.മുപ്പതു വർഷമായി വേൾഡ് പീസ് മിഷൻ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ക്ഷേമത്തിനും സമാധാനത്തിനുമായി നിരവധി മനുഷ്യസ്നേഹ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

“കേൾക്കാൻ ഒരിടം” – ആഗോള മാനസികാരോഗ്യ സഹായ പദ്ധതി,ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ആളുകൾക്ക് അവരുടെ വിഷമങ്ങളും മാനസിക സംഘർഷങ്ങളും പങ്കുവെക്കാൻ കഴിയുന്ന സൗജന്യ കൗൺസലിംഗ് കേന്ദ്രങ്ങളും ഓൺലൈൻ സേവനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നു.

ഭവന നിർമാണ പദ്ധതിയായ “ഓരോ കുടുംബത്തിനും ഒരു വീട്” – എന്ന പദ്ധതി മുന്നേറുന്നു ,വീടില്ലാത്തതും ദാരിദ്ര്യത്തിൽ കഴിയുന്നതുമായ കുടുംബങ്ങൾക്കും വിധവകൾക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ നിർമ്മിച്ചു നൽകുന്ന ആഗോള മനുഷ്യസ്നേഹ പദ്ധതി സജീവമായി മുന്നേറുന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതിയായ “വിശപ്പില്ലാ ലോകം” – അനേകയിരങ്ങൾക്ക് ആശ്വാസമാണ് വിശപ്പും പോഷകാഹാരക്കുറവും നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യ ഭക്ഷണശാലകളും ഭക്ഷ്യവിതരണ പദ്ധതികളും നടപ്പാക്കി മനുഷ്യരുടെ അടിസ്ഥാന ആവശ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു.

“സമാധാന ഗ്രാമങ്ങൾ “– വിധവകൾക്കും അനാഥർക്കും അഭയാർത്ഥികൾക്കും സുരക്ഷിതമായ താമസസൗകര്യവും കൂട്ടായ്മയുള്ള സമൂഹജീവിതവും നൽകുന്ന പ്രത്യേക ശാന്തി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നു.

“ആരോഗ്യം എല്ലാവർക്കും” – മൊബൈൽ മെഡിക്കൽ മിഷൻ,ദൂരപ്രദേശങ്ങളിലെയും പിന്നാക്ക മേഖലകളിലെയും ജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകളും മൊബൈൽ ആശുപത്രികളും ആരോഗ്യസേവനങ്ങളും ഒരുക്കുന്നു.

“വിദ്യാഭ്യാസം പ്രതീക്ഷ” – വിദ്യാഭ്യാസ സഹായ പദ്ധതികളായപാവപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പുകളും വിദ്യാഭ്യാസ സഹായവും നൽകി, സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും വഴി അവരുടെ ഭാവിക്ക് പ്രത്യാശ നൽകുന്നു.

“യുവശക്തി – സമാധാന ദൂതന്മാർ”,എന്ന പദ്ധതി വഴി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ യുവാക്കളെ സമാധാനവും മനുഷ്യസ്നേഹവും പ്രചരിപ്പിക്കുന്ന സമാധാന ദൂതന്മാരായി വളർത്തുന്ന പരിശീലന പദ്ധതികൾ വിപുലമായി നടപ്പാക്കുന്നു.

“പ്രകൃതിക്കായി ഒന്നിക്കാം” – പരിസ്ഥിതി സംരക്ഷണ പദ്ധതിയായ വൃക്ഷതൈ നടൽ, ജലസംരക്ഷണം, പരിസ്ഥിതി ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഗോള ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുന്നുണ്ട്.

“സ്ത്രീശക്തി” – വനിതാ സ്വയംപര്യാപ്ത പദ്ധതിവനിതകൾക്ക് തൊഴിൽ പരിശീലനവും സാമ്പത്തിക സഹായവും നൽകി അവരുടെ ജീവിതം സ്വയംപര്യാപ്തമാക്കി ശക്തമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നു.

“ഗ്ലോബൽ പീസ് പാർലമെന്റ്”ലോക നേതാക്കളെയും ചിന്തകരെയും യുവജനങ്ങളെയും ഒരുമിപ്പിച്ച് സമാധാനം, ഐക്യം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള വേദി ആരംഭിച്ചു.

വേൾഡ് പീസ് മിഷന്റെ മനുഷ്യസ്നേഹ പദ്ധതികളിൽ കൂടുതൽ വോളന്റീർമാരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലികരിക്കുവാനും തീരുമാനിച്ചു.

Website: www.worldpeacemission.net

Email: wpmissionofficial@gmail.com

Mob :+91 623 591 9639

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img