റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. ബോട്ട് ഓടിച്ച കൊച്ചി സ്വദേശിയും പിടിയിലായി. ഐറിസ് ലവാന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം.

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ക്യാമറാമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് നടപടി. ഇരുവര്‍ക്കും എതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി.

അതേസമയം, ഇറാന്‍ കപ്പലിന് ഇന്ത്യ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയുടേത് ശരിയായ നടപടിയാണ്. നിരവധി യുവ നാവികര്‍ കപ്പലില്‍ ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കപ്പല്‍ സഹായം തേടിയത് എന്നും എസ് ജയശങ്കര്‍ പറഞ്ഞു. മട്ടാഞ്ചേരി കോള്‍ ബര്‍ത്തില്‍ ആണ് കപ്പല്‍ നങ്കൂരം ഇട്ടിരിക്കുന്നത്.കഴിഞ്ഞമാസം 28ന് ഐറിസ് ലവാന്‍ എന്ന കപ്പല്‍ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാന്‍ തേടിയിരുന്നു. കപ്പലില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാന്‍ അനുമതി തേടിയത്. കപ്പലില്‍ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 4ന് ഐറിസ് ലവാന്‍ കൊച്ചി തീരത്ത് അടുപ്പിച്ചത്.അതിനിടെ, ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിന്‍സ് ബുഷെറില്‍ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.

Hot this week

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...

ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഓൺ ആണെങ്കിലും ഇനി നിങ്ങൾക്കു വേണ്ട വിവരങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൻ്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ...

“കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലയേൽപ്പിക്കുന്നതിൽ തെറ്റില്ല”; തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

പശ്ചിമ ബംഗാള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ തിരിച്ചടി....

Topics

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. വ്യോമയാന...

“പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു”; മഹേഷ് നാരായണൻ ചിത്രത്തിന് വി. ശിവൻകുട്ടിയുടെ പോസിറ്റീവ് റിവ്യൂ

മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'നെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ...

‘കര’യിൽ മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞുപോയി; നിരാശ പങ്കുവച്ച് ആരാധകർ

ധനുഷ് നായകനായ പുതിയ തമിഴ് ചിത്രമാണ് 'കര'. കരസാമി എന്ന മോഷ്ടാവിന്റെ...
spot_img

Related Articles

Popular Categories

spot_img