യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോ? രാഹുല്‍ഗാന്ധിയുടേത് പൊള്ളയായ വാഗ്ദാനങ്ങള്‍; കെഎന്‍ ബാലഗോപാല്‍

പുതുയുഗയാത്ര സമാപന സമ്മേളനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലായില്ല. യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോയെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ ചോദിച്ചു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അവര്‍ കൊട്ടിഘോഷിച്ചതുപോലെ മോശം തരത്തിലല്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ നോക്കുമ്പോള്‍ നല്ല മെച്ചപ്പെട്ട സാഹചര്യത്തില്‍ തന്നെയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ്. രാജ്യത്തെ മെച്ചപ്പെട്ട സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത് നമ്മളാണ്. ക്ഷേമപെന്‍ഷന്‍ 62 ലക്ഷം പേര്‍ക്ക് കൃത്യമായി മുടങ്ങാതെ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീ സുരക്ഷാ പദ്ധതിപ്രകാരം 1000 രൂപ വച്ചുകൊടുക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ മോശമാണിപ്പോള്‍. സാമ്പത്തികമായി കേരളം വല്ലാത്തൊരു ബുദ്ധിമുട്ടിലേക്ക് പോകും എന്ന് ഇവര്‍ പ്രതീക്ഷിച്ചത് പോലെ ആയിട്ടില്ല. ചെയ്യാന്‍ പറ്റുന്ന പ്രഖ്യാപനങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. പറഞ്ഞ കാര്യങ്ങള്‍ ചെയ്യും – അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധി ഇന്നലെ ധാരാളം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞത് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല – അദ്ദേഹം പറഞ്ഞു.

Hot this week

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.ഇന്നലെ...

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ഇസ്രയേലിന്റേയും അമേരിക്കയുടേയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍...

യുദ്ധം ആരംഭിച്ചത് ഇറാനല്ല; അമേരിക്ക രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുന്നു’; ഇറാൻ

അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ്...

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ. മേഖലയിലെ യു എസ്...

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി, എല്ലാ ജില്ലകളിലും സ്‌റ്റേഡിയം; പ്രകടന പത്രിക പുറത്തിറക്കി DMK

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. പ്രഭാത ഭക്ഷണം...

Topics

മോദി എഫക്ട് വോട്ടാകുമോ? തൃശൂരിൽ‌ വമ്പൻ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ...

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി...
spot_img

Related Articles

Popular Categories

spot_img