പ്രതിദിനം രണ്ട് മില്യൺ ഡോളർ പ്രതിഫലം; സുപ്രീം യാസ്കിനാകാൻ കമൽ നൽകിയത് 10 ദിവസം

നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗമാത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്ന കമൽ ഹാസനും അമിതാഭ് ബച്ചനും സെറ്റിൽ ജോയിൻ ചെയ്ത വാർത്തകൾ വൈറലായിരുന്നു. ഇപ്പോഴിതാ കമലിന്റെ പ്രതിഫലമാണ് ആളുകളെ ഞെട്ടിക്കുന്നത്. നടൻ യുഗി സേതുവാണ് കമലിന്റെ പ്രഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 10 ദിവസമാണ് നടൻ ഡേറ്റ് നൽകിയത്. ദിനം പ്രതി 2 മില്യൺ ഡോളർ പ്രതിഫലം വാങ്ങുന്നവെന്നാണ് വെളിപ്പെടുത്തൽ.

“കൽക്കിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽ ഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന നടനെന്ന് പറഞ്ഞു. ഒരു ദിവസം ഒരു മില്യൺ ഡോളറാണ് സാറിന്റെ വരുമാനം എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നേരെ കൽക്കിയുടെ നിർമാതാവായ അശ്വിനി ദത്തിന്റെ പക്കൽ കൂട്ടികൊണ്ട് പോയി. ഞാൻ അവരോട് ഇതേ കാര്യം പറഞ്ഞു. അപ്പോൾ അവർ കമൽ സാർ വെറും 10 ദിവസം മാത്രമാണ് ഡേറ്റ് നൽകിയതെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം രണ്ട് മില്യൺ ഡോളറാണ് കമൽ സാർ വാങ്ങുന്നത്’ യുഗി സേതു പറഞ്ഞു.

ഏകദേശം 40 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമൽ ഹാസനും ഒരുമിച്ച് സ്ക്രീനിലെത്തുന്ന ചിത്രമാണ് ‘കൽക്കി 2’. അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. സുപ്രീം യാസ്കിൻ എന്ന വില്ലൻ വേഷമാണ് കമൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിൽ ഇരുകഥാപാത്രങ്ങളും ഉണ്ടായിരുന്നെങ്കിലും ഒരുമിച്ച് സ്ക്രീനിൽ എത്തിയിരുന്നില്ല.

പ്രഭാസ് നായകനാകുന്ന ‘കൽക്കി 2’വിൽ ശോഭന ഉൾപ്പെടെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആരാണ് നായികയായി എത്തുക എന്നതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നിർമാതാക്കളായ വൈജയന്തി മൂവീസുമായുള്ള ധാരണാപിശകുകൾ മൂലം ആദ്യ ഭാഗത്തിലെ നായിക ദീപിക പദുകോണിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. ദീപികയ്ക്ക് പകരം സായ് പല്ലവി നായികയായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img