നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി; സിറ്റിങ് എംഎല്‍എമാര്‍ അടക്കം 31 പേരുടെ പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി. സിറ്റിങ് എംഎല്‍എമാര്‍ അടക്കം 31 പേരുടെ പട്ടികയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചത്. എംപിമാര്‍ ചിത്രത്തില്‍ ഇല്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

പാലക്കാടും തൃപ്പൂണിത്തുറയും പെരുമ്പാവൂരും ഒഴികെയുള്ള 19 മണ്ഡലങ്ങളിലെ സിറ്റിങ് എംഎല്‍എമാരും ഒറ്റ പേരില്‍ എത്തിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ആണ് ആദ്യഘട്ട പട്ടികയില്‍. എംപിമാര്‍ ചിത്രത്തില്‍ ഇല്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്രി വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെത് മികച്ച പട്ടിക എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു. ആദ്യഘട്ട പട്ടിക അംഗീകരിച്ചുവെന്നും സാഹചര്യം നോക്കി പട്ടിക പുറത്ത് വിടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മികച്ച പട്ടികയാണോ എന്ന് സ്ഥാനാര്‍ത്ഥികള്‍ ആരെന്നറിയുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മികച്ച പട്ടികയെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനോട് അനുബന്ധിച്ച് പട്ടിക പുറത്ത് വരുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിക്കാനായിട്ടില്ല. പ്രഖ്യാപിക്കേണ്ടത് സമയത്ത് അത് ചെയ്യും. എണ്ണവും സമയവും സ്ഥലം പറയുന്നില്ല. എല്ലാ പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ മത്സരിക്കും. അതേസമയം എല്‍ദോസ് കുന്നപ്പള്ളി യുടെ കാര്യത്തില്‍ 13 ന് ചേരുന്ന യോഗം തീരുമാനം എടുക്കും. സിപിഐ വിട്ട സിസി മുകുന്ദനെ കോണ്‍ഗ്രസ് പിന്തുണക്കില്ല. തൃശൂര്‍ ജില്ലാ കമ്മിറ്റി എതിര്‍പ്പ് അറയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം പാര്‍ട്ടി നിലപാട് അറിയിച്ചാല്‍ മതി എന്നാണ് കോണ്‍ഗ്രസ് ധാരണ.

കൊടുങ്ങല്ലൂര്‍ – ഒ ജെ ജനീഷ്, തൃത്താല -വി.ടി. ബല്‍റാം, കൊയിലാണ്ടി – പ്രവീണ്‍ കുമാര്‍, ചിറ്റൂര്‍ – സുമേഷ് അച്യുതന്‍, വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍, കൊട്ടാരക്കര – ഐഷ പോറ്റി, തരൂര്‍ – കെസി സുബ്രഹ്‌മണ്യം, കുന്നത്തുനാട് – വി പി സജീന്ദ്രന്‍, പൊന്നാനി – നൗഷാദ് അലി, നാദാപുരം – കെഎം അഭിജിത്ത്, മണലൂര്‍ – ടിഎന്‍പ്രതാപന്‍, കൊല്ലം: ബിന്ദു കൃഷ്ണ എന്നിങ്ങനെയാണ് സിറ്റിംഗ് എംഎല്‍എമാര്‍ ഒഴികെ പട്ടികയില്‍ ഇടം നേടിയവര്‍.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img