സമ്മർദം കുറയ്ക്കാൻ ‘ശവപ്പെട്ടി ധ്യാനം’; മരണഭയത്തെ പോസിറ്റീവാക്കുന്ന ജപ്പാനിലെ പുതിയ വെൽനസ് ട്രെൻഡ്

സമ്മർദം കുറയ്ക്കാനും മനസമാധാനം കണ്ടെത്താനും പലതരം മെഡിറ്റേഷനുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ജപ്പാനിൽ ഇപ്പോൾ വൈറലാകുന്ന പുതിയൊരു ട്രെൻഡ് ആരെയും ഒന്ന് അമ്പരപ്പിക്കും. മറ്റൊന്നുമല്ല, ശവപ്പെട്ടിയിൽ കിടന്നുകൊണ്ടുള്ള ധ്യാനമാണിത്! കേൾക്കുമ്പോൾ അല്പം പേടി തോന്നുമെങ്കിലും, ജീവൻ്റെ വില തിരിച്ചറിയാൻ മരണത്തെ ഒന്ന് അനുഭവിച്ചറിയണം എന്നാണ് ഈ പുതിയ പരീക്ഷണത്തിന് പിന്നിലുള്ളവർ പറയുന്നത്. ജപ്പാനിലെ ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ ഈ മരണഭയത്തെ പോസിറ്റീവാക്കി മാറ്റുകയാണ് ഒരു കൂട്ടം ആളുകൾ. ‘കനോക്കെ-ഇൻ’ എന്നാണ് ഈ പുതിയ വെൽനസ് ട്രെൻഡിന്റെ പേര്.

സാധാരണ ശവപ്പെട്ടികളിൽ നിന്നും വ്യത്യസ്തമായി നല്ല കളർ ഡിസൈനുകളിലുമാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഏകദേശം മുപ്പത് മിനിറ്റ് നേരമാണ് ഒരാൾക്ക് ഈ ശവപ്പെട്ടിക്കുള്ളിൽ ധ്യാനിക്കാനായി നൽകുന്നത്. വേണമെങ്കിൽ ശവപ്പെട്ടിയുടെ മൂടി പൂർണമായും അടയ്ക്കാം, അല്ലെങ്കിൽ അല്പം തുറന്നിടാം. ഉള്ളിൽ കിടക്കുന്നവർക്ക് സോഫ്റ്റ് മ്യൂസിക്കും അല്ലെങ്കിൽ സീലിങിൽ തെളിയുന്ന മനോഹരമായ ചിത്രങ്ങളും ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.

ഈ മരണധ്യാനത്തിൽ പങ്കെടുത്താൽ ജീവിതത്തിൻ്റെ വില മനസിലാക്കാൻ സാധിക്കുമെന്നാണ് ഇതിൽ പങ്കെടുക്കുന്നവർ പറയുന്നത്. ശവപ്പെട്ടിയിൽ നിന്ന് പുറത്തുവരുമ്പോൾ തങ്ങൾ വീണ്ടും ജനിച്ചതായാണ് പലർക്കും അനുഭവപ്പെടുന്നത്. ഏകദേശം 2,000 യെൻ, അതായത് 1,100 രൂപയാണ് ഒരു സെഷന് നൽക്കേണ്ടത്.

ജപ്പാനിലെ ശവപ്പെട്ടി ഡിസൈനറായ മിക്കാക്കോ ഫ്യൂസ് ആണ് ഈ ആശയത്തിന് പിന്നിൽ. മാനസിക സമ്മർദം അനുഭവിക്കുന്നവർക്കും ജീവിതത്തിൽ പുതിയൊരു ലക്ഷ്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ ‘ശവപ്പെട്ടി ധ്യാനം’ വലിയ ആശ്വാസം നൽകുന്നു എന്നാണ് ഇവർ തന്നെ അവകാശപ്പെടുന്നത്. മരിക്കാൻ പേടിയില്ലെങ്കിലും ശവപ്പെട്ടി കണ്ടാൽ നെഞ്ചൊന്ന് പിടയുന്നവരാണ് നമ്മൾ മലയാളികൾ. മുന്നോട്ട് ജീവിക്കാൻ അനുഭവസമ്പത്ത് തന്നെ ധാരാളം. എങ്കിലും ജപ്പാനിലെ ഈ വെറൈറ്റി മെഡിറ്റേഷൻ ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്.

LIFE WELLNESS

Trending

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img