ആറാം ക്ലാസിൽ 90 വയസുള്ള വൃദ്ധന്റെ വേഷം കെട്ടി, മികച്ച നടനായി: മോഹൻലാൽ

അഭിനയം കൊണ്ട് നിരന്തരം മലയാളിയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. ഇപ്പോഴിതാ, മലയാളത്തിന്റെ മഹാനടൻ തന്റെ കുട്ടിക്കാലത്തെപ്പറ്റി മനസുതുറന്നിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ മൈ ജിഓവി ഇന്ത്യ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക പോഡ്കാസ്റ്റിലാണ് ഇക്കാര്യങ്ങൾ നടൻ വ്യക്തമാക്കിയത്.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ അഭിനയത്തിൽ അരങ്ങേറിയതെന്ന് മോഹൻലാൽ പറയുന്നു. ‘കംപ്യൂട്ടർ ബോയി’ എന്ന നാടകത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ആ നാടകത്തിലൂടെ താൻ മികച്ച നടനായി എന്ന് അഭിമാനത്തോടെ പറയുന്ന നടൻ തന്റെ കുടുംബത്തെപ്പറ്റിയും പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

“ഞാനൊരു സാധാരണ കുട്ടിയായിരുന്നു. എന്റെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു, സംസ്ഥാനത്തെ നിയമ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത്. എന്റെ അച്ഛനും അമ്മയും സഹോദരനും ഇന്ന് ജീവിച്ചിരിപ്പില്ല. കുടുംബത്തിൽ ഇന്ന് ഞാൻ മാത്രമാണുള്ളത്. ഇന്നത്തെ കുട്ടികളെപ്പോലെ വലിയ സമ്മർദങ്ങളൊന്നും അന്ന് എനിക്കുണ്ടായിരുന്നില്ല.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കുന്നത്. ‘ദി കംപ്യൂട്ടർ ബോയ്’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. അതിൽ എനിക്ക് സ്കൂളിലെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അതുവരെ പത്താം ക്ലാസിലെ കുട്ടികൾക്കായിരുന്നു സാധാരണ മികച്ച നടനുള്ള അവാർഡ് ലഭിക്കാറുള്ളത്. ആറാം ക്ലാസുകാരനായ എനിക്ക് അത് ലഭിച്ചത് സ്കൂളിലൊരു വിപ്ലവം തന്നെയായിരുന്നു. 90 വയസുള്ള ഒരു വൃദ്ധന്റെ വേഷമാണ് ഞാൻ അന്ന് ചെയ്തത്. പിന്നീട് പത്താം ക്ലാസിലും കോളേജ് കാലഘട്ടത്തിലുമെല്ലാം മികച്ച നടനായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.

എന്റെ സുഹൃത്തുക്കളാണ് അഭിനയത്തിനായി എന്റെ ബയോഡാറ്റ അയച്ചു കൊടുത്തത്. സത്യത്തിൽ എനിക്കൊരു നടനാകാൻ ആഗ്രഹമുണ്ടായിരുന്നില്ല. “ഡിഗ്രി പൂർത്തിയാക്കുക, അതിനുശേഷം നിനക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാം” എന്നായിരുന്നു അച്ഛന്റെ നിലപാട്. അത്തരമൊരു സ്വാതന്ത്ര്യം എനിക്ക് വീട്ടിൽ നിന്ന് ലഭിച്ചിരുന്നു,” മോഹൻലാൽ പറഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img