സൗദി ക്രൂഡോയിലുമായി കപ്പൽ മുംബൈ തീരത്ത്; സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് വഴി ആദ്യമെത്തുന്ന കപ്പൽ

സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വഹിച്ച കപ്പൽ ഹോർമുസ് കടലിടുക്ക് വഴി മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മുംബൈ തുറമുഖത്തെത്തിയ കപ്പൽ വൈകിട്ട് 6 മണിയോടെയാണ് തീരത്ത് നങ്കൂരമിട്ടത്. 1,35,335 മെട്രിക് ടണ്‍ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. ഇസ്രയേലും യു.എസും ഇറാനെ ആക്രമിച്ചതിനെ തുടർന്ന് സുരക്ഷിതമായ ഗതാഗതം നിലച്ച ജലപാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണിത്.

സൗദി തുറമുഖത്ത് നിന്ന് ക്രൂഡ് ഓയിലുമായി മാർച്ച് ഒന്നിന് യാത്ര തിരിച്ച കപ്പൽ മാർച്ച് എട്ടിന് ഹോർമുസ് വഴി കടന്നു പോയെന്നാണ് മാരിടൈം ഡാറ്റ പറയുന്നത്. ചൈനയിലേക്കുള്ളതൊഴികെ മറ്റെവിടേക്കുമുള്ള കപ്പലുകൾ തങ്ങൾ കടത്തി വിടില്ലെന്ന് ഇറാൻ പറഞ്ഞതോടെയാണ് ഹോർമുസ് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചത്. ഇതോടെ ഇന്ത്യയിലേക്കുള്ള ചരക്ക് കടത്തും പ്രതിസന്ധിയിലായിരുന്നു.

കപ്പലിൻ്റെ സഞ്ചാര മാർഗം തിരിച്ചറിയാതിരിക്കാൻ ഓട്ടോമേറ്റിക് ഐഡൻ്റിഫിക്കേഷൻ സിസ്റ്റവും ട്രാൻസ്പോണ്ടറുകളും ഓഫ് ചെയ്താണ് കപ്പൽ സഞ്ചരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യക്കാരനായ സുക്ഷന്ത് സിങ് സന്തുവാണ് കപ്പലിൻെ കാപ്റ്റൻ. ജീവനക്കാരിൽ 29 പേർ ഇന്ത്യക്കാരാണ്.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...
spot_img

Related Articles

Popular Categories

spot_img