അനില്‍ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരായ കേസ്; 581 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

റിലയന്‍സ് ഹോം ഫൈനാന്‍സ് ലിമിറ്റഡുമായും റിലയന്‍സ് കമേഴ്‌സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡുമായും ബന്ധപ്പെട്ട് 581.65 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിലെ സാമ്പത്തി ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റ ഭാഗമായാണ് 31 ഓളം സ്ഥാവര വസ്തുക്കള്‍ കണ്ടുകെട്ടിയത്.

‘ഗോവ, കര്‍ണാടക, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ എന്നീ 13 സംസ്ഥാനങ്ങളില്‍ നിന്നായി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ അധികവും ഭൂമിയാണ്. വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) അനുസരിച്ച് മാര്‍ച്ച് ആറിന് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്,’ ഇഡി വക്താവ് പറഞ്ഞു.

നേരത്തെയും ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അംബാനിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 15,729 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന സ്വത്തുക്കളാണ് നേരത്തെ കണ്ടുകെട്ടിയത്.

കഴിഞ്ഞ ദിവസം നടന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ റെയ്ഡ് എന്നിവയുടെ പശ്ചാത്തലത്തില്‍ ഇഡി 2.48 കോടി രൂപയുടെ എഫ്ഡി, മ്യൂച്വല്‍ ഫണ്ട് എന്നിവ കണ്ടുകെട്ടി. ഫെമ ചട്ടം 37എ പ്രകാരം 13 അക്കൗണ്ടുകളില്‍ നിന്നായി 77.86 കോടി രൂപയും പിടിച്ചെടുത്തു.

യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ആര്‍സിഎഫ്എല്ലിനും ആര്‍എച്ച്എഫ്എല്ലിനുമെതിരെ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

രണ്ട് കമ്പനികളും ഒന്നിലധികം ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പൊതുഫണ്ട് സ്വരൂപിച്ചെന്നും ഇതില്‍ 11,000 കോടി രൂപയിലധികം നിഷ്‌ക്രിയ ആസ്തിയായി മാറിയെന്നും ഇഡി പറഞ്ഞു.

Hot this week

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക്...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര...

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള...

HPF കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ്...

കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക്...

Topics

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ ജൂലൈ 3 ന് ചിക്കാഗോയിൽ

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ജൂലൈ 3...

ബിപിസിഎല്ലിന്റെ സംയോജിത അറ്റാദായം 93.78% വര്‍ധിച്ച് 25,843 കോടി രൂപയായി;  പ്രവർത്തനലാഭം 45,601 കോടി രൂപ

ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കും എണ്ണവിലയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കുമിടയിലും 2025-26 സാമ്പത്തിക...

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത

നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി ബിജെപിയിൽ ഭിന്നത. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും...
spot_img

Related Articles

Popular Categories

spot_img