നേമത്ത് വൈഷ്‌ണ സുരേഷ് അല്ല കെ.എസ് ശബരീനാഥൻ മത്സരിക്കും; തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് സാധ്യതാ പട്ടികയായി

തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടികയായി. നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല.

നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് മത്സരിച്ച് കോൺഗ്രസിന് മേൽവിലാസം തിരിച്ചുപിടിച്ചുകൊടുത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ശബരീനാഥൻ. വരുന്ന നിയമസഭാ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത് എന്നാൽ ആ സീറ്റ് സിഎംപി സ്ഥാനാർഥിയായ സി പി ജോണിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ മറ്റൊരു സീറ്റ് ശബരീനാഥനായി കണ്ടെത്തുകയായിരുന്നു.

അതേസമയം, കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി സ്ക്രീനിങ് കമ്മിറ്റി ഇന്ന് വീണ്ടും ഡൽഹിയിൽ യോഗം ചേരും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയാണ് യോഗം. സിറ്റിംഗ് എംഎൽഎമാർ അടക്കം ഏറ്റവും വിജയസാധ്യതയുള്ള 31 സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ അംഗീകരിച്ചിരുന്നു.

തിങ്കളാഴ്ച വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്നേക്കും. ഭൂരിഭാഗം സീറ്റുകളിലും തിങ്കളാഴ്ചയോടെ തീരുമാനം ഉണ്ടാകും. അതിനിടെ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ കെ സുധാകരൻ എം പിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഫ്ലാറ്റിൽ എത്തി കണ്ടു.അടൂർ പ്രകാശുമായും സണ്ണിജോസഫ് കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് വിവരം. എം പിമാർ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്ഡിന്റെതാണെന്ന് കെപിസിസി അധ്യക്ഷൻ ഇരുവരെയും ധരിപ്പിച്ചു.

Hot this week

ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ; ജാഗ്രത

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചെറിയ തലവേദന വരുകയാണെങ്കിൽ ഓടി പോയി പാരാസെറ്റാമോൾ...

ലേലത്തിൽ പങ്കെടുത്തോ; പണം അടച്ചില്ലെങ്കിൽ പണി പാളും

പുതിയൊരു വാഹനം സ്വന്തമാക്കിയാൽ ഫാൻസി നമ്പർ അല്ലെങ്കിൽ ഇഷ്ടനമ്പർ കിട്ടാനുള്ള ശ്രമമാണ്...

ട്രംപിനോട് ‘ഷട്ട് അപ്പ്’ പറഞ്ഞ് ഇറാന്‍; വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരിഹസിച്ച് ട്രോള്‍ വീഡിയോ വൈറൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ....

നേപ്പാളിൽ ജനരോഷം ആളിക്കത്തുന്നു, പെട്രോൾ വില 225 രൂപയിലെത്തി; രണ്ട് മന്ത്രിമാർ രാജിവച്ചു

 അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന്...

Topics

‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍...

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍...

നാലാം പാദത്തിൽ 320 കോടി രൂപയുടെ അറ്റാദായം നേടി ഫിൻടെക് പ്ലാറ്റ്ഫോം ‘എയ്ഞ്ചൽ വൺ’; മൊത്തം വരുമാനം 1467 കോടി രൂപ 

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 320 കോടി രൂപയുടെ...
spot_img

Related Articles

Popular Categories

spot_img