വായ്പ മേഖല വളരുന്നതായി പുതിയ എക്സ്പീരിയൻ റിപ്പോർട്ട്

ഇന്ത്യയുടെ വായ്പാ മേഖല കരുത്താർജിക്കുന്നതായി പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ എക്സ്പീരിയന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. വ്യക്തിഗത-ബിസിനസ് വായ്പകൾക്കുള്ള ആവശ്യകത വർധിച്ചതും, ഉപഭോക്താക്കൾ തിരിച്ചടവിൽ പുലർത്തുന്ന കൃത്യതയുമാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് പറയുന്നു. 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം വായ്പ മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധിച്ച് ഏകദേശം 130 ലക്ഷം കോടി രൂപയിലെത്തി.

2025–26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മാത്രം രാജ്യത്ത് വിതരണം ചെയ്തത് 20 ലക്ഷം കോടി രൂപയുടെ പുതിയ വായ്പകളാണ്. വായ്പാ രംഗത്തെ പുത്തൻ ട്രെൻഡുകളിൽ മുൻപന്തിയിലുള്ളത് പണയ വായ്പകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്. 

പുതിയ വായ്പകളിൽ പണയ വായ്പകളുടെ വിഹിതം 34 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്.

വായ്പാ തിരിച്ചടവിൽ വരുത്തുന്ന വീഴ്ചകളിൽ കാര്യമായ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര ആവശ്യങ്ങൾക്കായി വേഗത്തിലും എളുപ്പത്തിലും പണം ലഭ്യമാകുമെന്നതിനാൽ സ്വർണ്ണപ്പണയ വായ്പകൾക്ക് ആവശ്യക്കാരേറുന്നു. എന്നാൽ ക്രെഡിറ്റ് കാർഡ് അപേക്ഷകളിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി ആളുകൾ ക്രെഡിറ്റ് കാർഡുകൾ അങ്ങേയറ്റം സൂക്ഷ്മതയോടെ ഉപയോഗിച്ചു തുടങ്ങിയതാണ് ഇതിന് കാരണം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img