ശബരിമല യുവതീ പ്രവേശനത്തിൽ യൂ ടേൺ; ആചാര സംരക്ഷണത്തിന് സർക്കാർ, നിലപാട് സുപ്രീം കോടതിയിൽ അറിയിക്കും

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിൻ്റെ യൂ ടേൺ. ആചാരം സംരക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. ഔദ്യോഗിക തീരുമാനം ഇന്ന് വൈകിട്ട് നാലിന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ. നാളെ സുപ്രീം കോടതിയിൽ സർക്കാർ നിലപാട് അറിയിക്കും. മുൻ നിലപാട് തിരുത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനായി ലോ സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും സർക്കാർ അഭിഭാഷകരും ഡൽഹിയിലെത്തി.

സുപ്രധാന നിലപാടാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ല, ആചാരം സംരക്ഷിക്കപ്പെടണം എന്ന നിലപാടിലേക്കാണ് ഇപ്പോൾ സർക്കാർ എത്തിയിരിക്കുന്നത്. നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ആ ഘട്ടത്തിലാണ് നിലപാട് അറിയിക്കാൻ സർക്കാരിനോടും ദേവസ്വം ബോർഡിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വി.എസ്. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്താണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയിൽ ഇടതുപക്ഷ സർക്കാർ നിലപാട് അറിയിക്കുന്നത്. എല്ലാവർക്കും ആരാധനാ സ്വാതന്ത്രമുണ്ട്, മതപണ്ഡിതന്മാരുടെ കൂടെ തീരുമാനമറിഞ്ഞ് കമ്മിറ്റി രൂപീകരിച്ച് വേണം തീരുമാനമെടുക്കാൻ എന്നായിരുന്നു വി.എസ് സർക്കാരിൻ്റെ നിലപാട്. അതിന് ശേഷം വന്ന ഉമ്മൻ ചാണ്ടി സർക്കാരിൻ്റേത് ആ നിലപാട് പൂർണമായി എതിർക്കുന്ന സമീപനമായിരുന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത്, ആചാരം സംരക്ഷിക്കണമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പിണറായി സർക്കാർ വന്ന ഘട്ടത്തിൽ വി.എസ്. സർക്കാരിൻ്റെ നിലപാടാണ് നിലനിൽക്കുകയെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇടതുപക്ഷ സർക്കാരിന് വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കിയെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img