മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92,47,48,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പരമോന്നത നേതാവും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് 92,47,48,000 രൂപ പാരിതോഷികം വരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് ഔദ്യോഗിക പേജിലാണ് ഖമനയി ഉള്‍പ്പെടെയുള്ള ആറ് പേരുടെ പേരും ചിത്രങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റ് വന്നിരിക്കുന്നത്. ഇവര്‍ ഇറാനിയന്‍ ഭീകരവാദി നേതാക്കളെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അമേരിക്ക ഇവരെ സംബന്ധിച്ച വിവരങ്ങള്‍ തേടിയിരിക്കുന്നത്.

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി, പരമോന്നത നേതാവിന്റെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, മന്ത്രി എസ്‌കാന്‍ഡര്‍ മൊമേനി, മന്ത്രി ഇസ്മയില്‍ ഖത്തീബ്, ഐആര്‍ഡിജി കമാന്‍ഡര്‍, മിലിറ്ററി ഓഫിസ് ചീഫ്, പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്, ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി എന്നിവരുടെ വിവരങ്ങളാണ് അമേരിക്ക തേടിയിരിക്കുന്നത്. മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധം ലോകത്താകെ സൃഷ്ടിച്ച കനത്ത ആഘാതങ്ങള്‍ മാറുംമുന്‍പാണ് അമേരിക്കയുടെ ഈ നിര്‍ണായക പരസ്യം.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...
spot_img

Related Articles

Popular Categories

spot_img