അയവില്ലാതെ എല്‍പിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക്

സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വിതരണത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ വാണിജ്യ സിലിണ്ടറുകള്‍ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ , അനാഥാലയങ്ങള്‍ സ്‌കൂളുകള്‍,സര്‍ക്കാര്‍- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീന്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയാണ് വിതരണം നടത്തുന്നത്. 

സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. എന്നാല്‍ വിശേഷ ദിവസങ്ങള്‍ അടുത്തിരിക്കെ വീടുകളില്‍ പാചകവാതകം കിട്ടുമോ എന്ന് ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന്റെ ഉത്പാദനം 20 ശതമാനം ആക്കി ചുരുക്കിയത് ഗാര്‍ഹിക മേഖലയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആകുമെന്നും കമ്പനികള്‍ അറിയിച്ചു.

കേരളത്തില്‍ മാത്രമല്ല രാജ്യത്താകെയും എല്‍പിജി പ്രതിസന്ധി രൂക്ഷമാകുകയാണ്. സര്‍ക്കാരിന്റെ വിദേശനയങ്ങളും നയതന്ത്രനീക്കങ്ങളും പാളിയതിന്റെ തെളിവാണ് രാജ്യം നേരിടുന്ന എല്‍പിജി പ്രതിസന്ധിയെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. വിറകടുപ്പും ഇന്‍ഡക്ഷന്‍ കുക്കറും റോക്കറ്റ് അടുപ്പും ഉള്‍പ്പെടെയുള്ള മറ്റ് പാചകരീതിയിലേക്ക് ധാരാളം ആളുകള്‍ നീങ്ങുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിറകിന്റെ ഉള്‍പ്പെടെ ഡിമാന്റും വിലയും ഉയരുകയാണ്.

Hot this week

ഇറാൻ കരാറിന് തയ്യാറാവുകയോ ഹോർമുസ് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരും; മുന്നറിയിപ്പ് നൽകി ട്രംപ്

ആണവകാര്യത്തിൽ ഇറാൻ ഇതിനോടകം തന്നെ വിട്ടുവീഴ്ച ചെയ്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി...

ശബരിമല യുവതി പ്രവേശനം; ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും....

‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ എയിംസ് (AIIMS)...

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി. വില്ലവാക്കം, അണ്ണാ...

Topics

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ...

‘ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടി കൊൽക്കത്ത വരെ നീളും’; ഭീഷണിയുമായി പാകിസ്താൻ

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ...

അമേരിക്കയുടെ മിന്നൽ‌ ഓപ്പറേഷൻ; ഇറാനിൽ കുടുങ്ങിയ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി

ഇറാനിൽ കുടുങ്ങിയ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ...
spot_img

Related Articles

Popular Categories

spot_img