റമളാൻ ആത്മീയ സമ്മേളനം: ഒന്നിച്ചിരുന്ന് നോമ്പുതുറന്ന് ആയിരങ്ങൾ

റമളാൻ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് മൂവായിരത്തോളം വിശ്വാസികൾ. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിലെ ആത്മീയ സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് മർകസിൽ എത്തിയത്.

ഉച്ചക്ക് ഒരു മണിക്ക് മസ്ജിദുൽ ഹാമിലിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുണ്യദിനങ്ങളെ സത്കർമങ്ങളാൽ സുകൃതമാക്കുന്നതാണ് മുഹമ്മദ് നബിയുടെയും മഹത്തുക്കളുടെയും മാതൃകയെന്നും പ്രതിസന്ധികളെ അതിജയിക്കാൻ ഈ ആത്മീയ പാതയാണ് വിശ്വാസികൾ മുറുകെ പിടിക്കേണ്ടതെന്നും ഉസ്താദ് പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സിപി ഉബൈദുല്ല സഖാഫി സംസാരിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സകാത്ത് പഠന സംഗമത്തിന് കുഞ്ഞി മുഹമ്മദ് സഖാഫി പറവൂരും ഖത്മ്  ദുആക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയും ഹലാവത്തുൽ ഖുർആൻ -ആസ്വാദന സദസ്സിന് ഹാഫിള് ഉവൈസ് സഖാഫിയും നേതൃത്വം നൽകി. വൈകുന്നേരം നാലിന് നടന്ന നൂറുൽ വാഖിഅ, ദൗറത്തുൽ ഖുർആൻ, അസ്മാഉൽ ബദ്ർ, ഖുർആൻ പ്രഭാഷണം തുടങ്ങിയ ആത്മീയ-പഠന സംഗമങ്ങൾക്ക് ഹാഫിള് സൈനുൽ ആബിദ് സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട് നേതൃത്വം നൽകി.

വിദ്യാർഥികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി രാജ്യത്തുടനീളമുള്ള മർകസ് സ്ഥാപനങ്ങളിലും മസ്‌ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന ഇഫ്താർ സംഗമങ്ങളുടെ തുടർച്ചയായി വിപുലമായ രൂപത്തിലാണ്  കൺവെൻഷൻ സെന്ററിൽ ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. ഇഫ്താറിന് ശേഷം അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്ർ നിസ്കാരങ്ങൾ, ഹദ്ദാദ്, ഖസ്വീദതുൽ വിത്‌രിയ്യ പാരായണങ്ങൾ മസ്ജിദുൽ  ഹാമിലിയിൽ നടന്നു.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പിസി അബ്ദുല്ല ഫൈസി തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും മർകസ് മുദരിസുമാരും സുന്നി സംഘടനാ നേതാക്കളും വിവിധ സെഷനുകളിൽ സംബന്ധിച്ചു.

Hot this week

‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം...

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ...

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി...

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

 മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ...

Topics

‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം...

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ...

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി...

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

 മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ...

ഫിലഡൽഫിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്റർ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു

അമേരിക്കയിലെ ഫിലഡൽഫിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ചാപ്റ്റർ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് നിസ്വാർത്ഥവും നിബന്ധനകളില്ലാത്തതുമായ സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകാൻ തീരുമാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ ചെയർമാൻ സാബു സ്കറിയ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ യോഗം, യുഡിഎഫ് മുന്നണി ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ നിലനിൽപ്പിനും വികസനത്തിനും അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഡോ. ഈപ്പൻ ഡാനിയൽ തന്റെ പ്രസംഗത്തിൽ, പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും, സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ഇടപെടൽ ഉത്തരവാദിത്വപരമായിരിക്കണമെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതിലൂടെ വികസനോന്മുഖമായ ഒരു ഭരണകൂടം കേരളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ സാബു സ്കറിയ, ഫിലഡൽഫിയ ചാപ്റ്റർ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അറിയിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്യാമ്പെയിനുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ ഏകോപിതമായി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, പ്രവാസി മലയാളികളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞു. ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, സഹായ പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, സംഭാവനകളുടെ കൃത്യമായ വിതരണ രേഖ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, പോൾ വർക്കി, തോമസ്കുട്ടി വർഗീസ്, ജി കെ ജോൺ, ഷാജി സുകുമാരൻ, ജെയിംസ് പീറ്റർ, മാർഷൽ വറുഗീസ് എന്നിവർ യുഡിഎഫ് സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി, കേരളത്തിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഐഒസി ഫിലാഡൽഫിയ ചാപ്റ്റർ ആഹ്വാനം ചെയ്തു.

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന  അങ്കത്തട്ട് @അമേരിക്ക  ജനശ്രദ്ധ പിടിച്ചു പറ്റി

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട്...
spot_img

Related Articles

Popular Categories

spot_img