വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്;ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് ഇതിന്റെ നിർമ്മാണ കമ്പനി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്ലഡ് ലൈറ്റ് കോൺട്രാക്ടർ.ബി.സി.സി.ഐയുടെ ലൈറ്റിങ് കൺസൾട്ടന്റായ ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്.പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കെ.സി.എ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത്‌ വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു,  കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലപുരം മാതൃകയിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിനും പുതിയ ഗ്രൗണ്ടും അക്കാദമിയും ഇൻഡോർ സൗകര്യങ്ങളും വലിയ പങ്കുവഹിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.

Hot this week

ആത്മീയ സായൂജ്യമേകി മർകസ് പ്രാർഥന സമ്മേളനം

ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ മർകസിൽ...

യു.എസ്. പാസ്‌പോർട്ട് ഇനി ഓൺലൈനായി പുതുക്കാം

അമേരിക്കൻ പൗരന്മാർക്ക് തങ്ങളുടെ പാസ്‌പോർട്ടുകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു....

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ

ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോയിൽ  ഉണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് ഹാരിസ് കൗണ്ടി...

വെനസ്വേല യുഎസ് എംബസിയിൽ വീണ്ടും അമേരിക്കൻ പതാക ഉയർന്നു; 2019-ന് ശേഷം ആദ്യം

നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ...

സാൻ ഫ്രാൻസിസ്കോയിൽ ‘നാരി 2026’: വനിതാ നേതാക്കളെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസും  സാൻ...

Topics

2028 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സർവ്വേ: കമല ഹാരിസിനെ പിന്നിലാക്കി ഗാവിൻ ന്യൂസം

2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെക്കുറിച്ച് കാലിഫോർണിയയിൽ...

ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

 ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും, ഈ ഇടകാംഗങ്ങളായ...

റമളാൻ ആത്മീയ സമ്മേളനം: ഒന്നിച്ചിരുന്ന് നോമ്പുതുറന്ന് ആയിരങ്ങൾ

റമളാൻ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ...
spot_img

Related Articles

Popular Categories

spot_img