രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു.ക്രൂഡ് ഓയിൽ ബാരലിന് 150 ഡോളറിലേക്കെത്തിയാൽ സാധാരണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് എണ്ണക്കമ്പനികളെ വില വർധനയ്ക്ക് പ്രേരിപ്പിക്കുന്നത്. നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 120 ഡോളറാണ് വില. ഇത് 150 ഡോളറിലേക്ക് എത്തുകയാണെങ്കിൽ സാധാ പെട്രോൾ ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് എണ്ണ ക്കമ്പനികളുടെ മുന്നറിയിപ്പ്.

ഇതിന് പുറമെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി. അടുത്തമാസം മുതൽ വിമാന കമ്പനികളെ പ്രതിസന്ധി ബാധിക്കുമെന്ന് എയർ ഇന്ത്യയും ചൂണ്ടികാട്ടി. അതിനിടെ 47236 ടൺ LPG യുമായി അമേരിക്കയിൽ നിന്നുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്ത് എത്തി. ഇതിന് പുറമെ രണ്ട് ഇന്ത്യൻ എൽ പി ജി കപ്പലുകൾ ഉടൻ ഹോർമോസ് കടലിടുക്ക് കടക്കുമെന്നാണ് വിവരം.അതേസമയം, കേരളത്തിലും ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയാണ്.സർക്കാർ വകുപ്പുകൾക്ക് ഇനി ഇന്ധനം കടം നൽകാനാവില്ലെന്നാണ് പമ്പ് ഉടമകളുടെ നിലപാട്.കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, വിവിധ വകുപ്പുകൾക്കും കത്ത് അയച്ചു. പൊലീസ് വകുപ്പ് മാത്രം നൽകാനുള്ളത് 400 കോടിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Hot this week

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന്...

“48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാകും”; അന്ത്യശാസനവുമായി ട്രംപ്

48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാക്കുമെന്ന്...

സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര...

‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി....

Topics

‘ഇറാനെതിരായ ആക്രമണം കടുപ്പിക്കും; എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ല’; ഇസ്രയേല്‍ കാറ്റ്‌സ്

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും...

‘സൈനിക നടപടികള്‍ അവസാനിക്കാറായെന്ന പ്രസ്താവന വിശ്വസിക്കുന്നില്ല; ട്രംപിനെ പാഠം പഠിപ്പിക്കും’; ഇറാന്‍

സൈനിക നടപടികള്‍ അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന്...

‘രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചകങ്ങൾ’; രാഹുൽ ഗാന്ധി

രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലവർധനയും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചനയാണെന്ന്...
spot_img

Related Articles

Popular Categories

spot_img