സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് യു വി ഇൻഡക്സ് ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ചൂട് ക്രമാതീതമായി ഉയരുന്നതിനിടയിലാണ് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

തെക്കൻ കേരളത്തിലെ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു .ഈ മാസം 23 വരെ ജാഗ്രത നിർദേശം തുടരും. അൾട്രാ വൈലറ്റ് ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതും ആശങ്ക ഏറ്റുന്നുണ്ട്. ഇത് സൂര്യാഘാത സാധ്യത വർദ്ധിപ്പിക്കും. അതേസമയം, തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Hot this week

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന്...

“48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാകും”; അന്ത്യശാസനവുമായി ട്രംപ്

48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാക്കുമെന്ന്...

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു.ക്രൂഡ് ഓയിൽ ബാരലിന് 150 ഡോളറിലേക്കെത്തിയാൽ...

‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി....

Topics

‘ഇറാനെതിരായ ആക്രമണം കടുപ്പിക്കും; എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ല’; ഇസ്രയേല്‍ കാറ്റ്‌സ്

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും...

‘സൈനിക നടപടികള്‍ അവസാനിക്കാറായെന്ന പ്രസ്താവന വിശ്വസിക്കുന്നില്ല; ട്രംപിനെ പാഠം പഠിപ്പിക്കും’; ഇറാന്‍

സൈനിക നടപടികള്‍ അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന്...

‘രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചകങ്ങൾ’; രാഹുൽ ഗാന്ധി

രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലവർധനയും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചനയാണെന്ന്...
spot_img

Related Articles

Popular Categories

spot_img