“48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാകും”; അന്ത്യശാസനവുമായി ട്രംപ്

48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാക്കുമെന്ന് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഏറ്റവും വലിയ ഊർജപ്ലാന്റ് ആദ്യം ആക്രമിക്കുമെന്നാണ് സമൂഹമാധ്യമപോസ്റ്റിലൂടെ ട്രംപിന്റെ ഭീഷണി. ഇറാൻ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്. എന്നാൽ അത്തരം കരാറിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുംഇറാനെ ഭൂപടത്തിൽ നിന്നും തുടച്ചുനീക്കിക്കഴിഞ്ഞുവെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്റെ നേതാക്കളും നാവികസേനയും വ്യോമസേനയും ഇല്ലാതായെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഇറാൻ ആക്രമണത്തിന്റെ ഭീകരത സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്‌ക്കരമായ സായാഹ്നമായിരുന്നുവെന്നും ശത്രുക്കളെ എല്ലാ മുന്നണികളിലും ആക്രമിക്കുന്നത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.ഇറാന്റെ മിസൈലാക്രമണം തടയുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടെന്ന് ഇസ്രയേലി സൈനിക വക്താവ്. ആക്രമണങ്ങളെ തുടർന്ന് ഇസ്രയേലിൽ സ്‌കൂളുകൾ അടച്ചു. ഇന്നും നാളെയും ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെ ജി – 7 രാജ്യങ്ങൾ ശക്തമായി അപലപിച്ചു.അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തടസ്സമില്ലാത്ത സാഹചര്യം ഉറപ്പാക്കാൻ ഏതൊരു നടപടിക്കും തങ്ങൾ തയ്യാറാണെന്നും ജി – 7 രാജ്യങ്ങൾ. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി7 അംഗങ്ങൾ. ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം ലോകരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത തകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാണ് ഈ പ്രഖ്യാപനത്തിലൂടെ ജി7 രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.

Hot this week

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന്...

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു.ക്രൂഡ് ഓയിൽ ബാരലിന് 150 ഡോളറിലേക്കെത്തിയാൽ...

സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര...

‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി....

Topics

‘ഇറാനെതിരായ ആക്രമണം കടുപ്പിക്കും; എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ല’; ഇസ്രയേല്‍ കാറ്റ്‌സ്

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും...

‘സൈനിക നടപടികള്‍ അവസാനിക്കാറായെന്ന പ്രസ്താവന വിശ്വസിക്കുന്നില്ല; ട്രംപിനെ പാഠം പഠിപ്പിക്കും’; ഇറാന്‍

സൈനിക നടപടികള്‍ അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന്...

‘രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചകങ്ങൾ’; രാഹുൽ ഗാന്ധി

രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലവർധനയും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചനയാണെന്ന്...
spot_img

Related Articles

Popular Categories

spot_img