പ്രമേഹ പാദ രോഗ ചികിത്സയിൽ ശില്പശാല 200 ലേറെ ഡോക്ടർമാർ പങ്കെടുത്തു

 പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവർത്തകർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി കൊച്ചി അമൃത ആശുപത്രിയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.  എൻഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ‘അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026’ എന്ന പേരിലാണ് പരിപാടി നടന്നത്. ‘പ്രമേഹ പാദ രോഗ ചികിത്സ : പ്രായോഗിക സമീപനം’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.

വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറിലധികം ഡോക്ടർമാർ ശില്പശാലയിൽ പങ്കെടുത്തു. രോഗം നേരത്തെ തിരിച്ചറിയുക, അണുബാധ നിയന്ത്രിക്കുക, അത്യാധുനിക മുറിവ് ചികിത്സാ രീതികൾ, കാലുകൾ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനുള്ള ശസ്ത്രക്രിയാ സാധ്യതകൾ എന്നിവയിൽ ദേശീയ-അന്തർദേശീയ വിദഗ്ധർ ക്ലാസുകൾ നയിച്ചു.

നഴ്‌സുമാർക്കും വൂണ്ട് കെയർ സ്റ്റാഫിനുമായി പ്രത്യേക പ്രായോഗിക പരിശീലനവും ഇതോടൊപ്പം നടന്നു. നെഗറ്റീവ് പ്രഷർ വൂണ്ട് തെറാപ്പി (NPWT), ലോക്കൽ ഓക്സിജൻ തെറാപ്പി, മുറിവുകൾ ഡ്രസ്സ് ചെയ്യുന്നതിലെ ശാസ്ത്രീയ രീതികൾ, പ്രമേഹരോഗികൾ ഉപയോഗിക്കേണ്ട പ്രത്യേക പാദരക്ഷകൾ എന്നിവയിൽ ഇവർക്ക് പ്രായോഗിക പരിശീലനം നൽകി.

എൻഡോക്രൈനോളജി വിഭാഗവും ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗവും ഏകോപിപ്പിച്ചുകൊണ്ടുള്ള അമൃതയിലെ ചികിത്സാ മാതൃക പ്രമേഹപാദ ചികിത്സയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി (HBOT), സ്റ്റെം സെൽ തെറാപ്പി, ആന്റിബയോട്ടിക് ബീഡ് തെറാപ്പി, പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (PRP) തുടങ്ങിയ നൂതന സൗകര്യങ്ങൾ ഉപയോഗിച്ച് അംഗവൈകല്യം ഒഴിവാക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നതിന്റെ പല അനുഭവങ്ങളും ഡോക്ടർമാർ പങ്കു വെച്ചു.

ശില്പശാലയ്ക്ക് സംഘാടക സമിതി അംഗങ്ങളും , അമൃത ആശുപത്രിയിലെ ഡോക്ടർമാരുമായ ഡോ. ഹരീഷ് കുമാർ, ഡോ. വസന്ത നായർ, ഡോ. ഉഷ മേനോൻ, ഡോ. നിഷ ഭവാനി, ഡോ. മംഗളാനന്ദൻ. ടി.എസ്., ഡോ. പ്രവീൺ. വി.പി., ഡോ. വിവേക് ലക്ഷ്മൺ, ഡോ. നിത്യ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img