നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയും.

ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാൽ കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും. പ്രചാരണം ഊർജിതമാക്കുകയാണ് മുന്നണികൾ.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11മണിക്ക് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയിൽ മൂന്നു മണിക്കും, ഉടുമ്പൻഞ്ചോല മണ്ഡലത്തിന്റെ ഭാഗമായി വൈകിട്ട് നാലുമണിക്ക് നെടുങ്കണ്ടത്തും, പീരുമേട് മണ്ഡലത്തിന്റെ കൺവൻഷൻ ആറ് മണിക്ക് പീരുമേട്ടിലും ഉദ്ഘാടനം ചെയ്തു സംസാരിക്കും. പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം നീക്കിയശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇടുക്കിയിൽ എത്തുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ എത്തും.എൻ ഡി എ ക്യാംപിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ എത്തും .

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img