കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച സംവിധായകൻ ഗൗതം ​വാസുദേവ് മേനോന് തിരിച്ചടി. ഗൗതം ​​മേനോനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ ഫോട്ടോൺ ഫാക്ടറിയും ആർഎസ് ഇൻഫോടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിക്ക് 4.25 കോടി രൂപയും അതിന്റെ 12 ശതമാനം പലിശയും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് പി. വേൽമുരുഗൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകാവതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗൗതം മേനോന്റെ അപ്പീൽ തള്ളിയത്.

2008 നവംബർ 27ന് ഒരു തമിഴ് സിനിമ നിർമിക്കുന്നതിനായി ഗൗതം മേനോന്റെ ഫോട്ടോൺ ഫാക്ടറിയുമായി കരാറിൽ ഏർപ്പെട്ടിരുന്നതായാണ് ആർഎസ് ഇൻഫോടെയ്ൻമെന്റ് പറയുന്നത്. 2008 ഡിസംബർ 10ന്, ‘പ്രൊഡക്ഷൻ നമ്പർ 6’ എന്ന് താൽക്കാലികമായി വിളിച്ചിരുന്ന ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കണമെന്നും 2009 ഏപ്രിൽ അഞ്ചിനകം ആദ്യ പ്രിന്റ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നുമായിരുന്നു കരാർ വ്യവസ്ഥ. ഇതിനായി 13.5 കോടി രൂപ നൽകാനായിരുന്നു ധാരണ. കരാർ ഒപ്പിട്ട സമയത്ത് 2.5 കോടി രൂപ അഡ്വാൻസായി ഇൻഫോടെയ്ൻമെന്റ് നൽകുകയും ചെയ്തു.

പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് ആകെ 4.25 കോടി രൂപ അഡ്വാൻസായി കൈപ്പറ്റിയിട്ടും ഗൗതം ​​മേനോനും സംഘവും പ്രോജക്ട് പൂർത്തിയാക്കിയില്ലെന്നും, ഇത് കരാർ ലംഘനമാണെന്നുമാണ് ഇൻഫോടെയ്ൻമെന്റ് വാദിക്കുന്നത്. തുടക്കത്തിൽ ഒരു സിവിൽ സ്യൂട്ട് ഫയൽ ചെയ്തിരുന്നെങ്കിലും, നഷ്ടപരിഹാരത്തിനായി വീണ്ടും കേസ് നൽകാനുള്ള അനുമതിയോടെ അത് പിൻവലിച്ചു. ഇതിനുപിന്നാലെ പ്രൊഡക്ഷൻ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും, 4.25 കോടി രൂപ പ്രതിവർഷം 12 ശതമാനം പലിശയടക്കം തിരിച്ചുനൽകാൻ സിംഗിൾ ബെഞ്ച് ഗൗതം ​​മേനോനോടും കമ്പനിയോടും ഉത്തരവിടുകയും ചെയ്തു. കൂടാതെ, കോടതി ചെലവായി 12 ലക്ഷം രൂപ നൽകാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സംവിധായകൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

നിർമാണ കമ്പനി കൃത്യസമയത്ത് പണം നൽകാത്തതാണ് സിനിമ മുടങ്ങാൻ കാരണമായതെന്നും, ലഭിച്ച തുക അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമായി ചെലവാക്കിയെന്നുമാണ് ഗൗതം ​​മേനോൻ വാദിച്ചത്. കൂടാതെ, ഈ പ്രോജക്ട് പിന്നീട് ‘നീ താനെ എൻ പൊൻ വസന്തം’ എന്ന പേരിൽ റിലീസ് ചെയ്തതായും സംവിധായകൻ കോടതിയെ അറിയിച്ചു. എന്നാൽ, പണം ചെലവാക്കിയതിനോ അഭിനേതാക്കളുമായി കരാറിൽ എത്തിയതിനോ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഗൗതം മേനോന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ‘നീ താനെ എൻ പൊൻ വസന്തം’ എന്ന സിനിമയ്ക്ക് ഈ കരാറുമായി ബന്ധമില്ലെന്നും കോടതി കണ്ടെത്തി.

Hot this week

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

Topics

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...

ഇസ്രയേലിന്റെ ‘ടെഹ്‌റാന്’ മറുപടി; പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ

ഇസ്രയേൽ ഹിറ്റ് ചാരപരമ്പര 'ടെഹ്‌റാനു'ള്ള മറുപടിയായി 'നൈറ്റ് ലൈറ്റ്' എന്ന പുതിയ...
spot_img

Related Articles

Popular Categories

spot_img