രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടലുമായി കേന്ദ്രസർക്കാർ. അവശ്യസാധന നിയമം പ്രകാരം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അംഗീകൃത ഏജൻസികൾക്ക് തടസ്സമില്ലാതെ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കാനും വ്യാപിപ്പിക്കാനും സൗകര്യമൊരുക്കും. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഭരണകൂടം അനുമതി നൽകണം. അനുമതി നൽകിയില്ലെങ്കിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു.


