കേരളത്തിൽ ആദ്യമായി ബയോഡീഗ്രേഡബിൾ എയർവേ സ്റ്റെന്റിങ്; അമൃത ആശുപത്രിയിൽ ചരിത്രനേട്ടം

 ശ്വാസകോശ ചികിത്സാ രംഗത്ത് നിർണ്ണായക നേട്ടവുമായി കൊച്ചി അമൃത ആശുപത്രി. കേരളത്തിൽ ആദ്യമായി ‘ബയോഡീഗ്രേഡബിൾ എയർവേ സ്റ്റെന്റിങ്’ (Biodegradable Airway Stenting) വിജയകരമായി നിർവ്വഹിച്ചു. ഇതോടെ, ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളിയിലെ തടസ്സങ്ങൾ (Post-TB Bronchial Stenosis) പരിഹരിക്കാൻ ഈ നൂതന മാർഗ്ഗം സ്വീകരിക്കുന്ന കേരളത്തിലെ ആദ്യത്തെയും, ഇന്ത്യയിലെ മൂന്നാമത്തെയും കേന്ദ്രമായി അമൃത ആശുപത്രി മാറി.

അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ആൻഡ് കോംപ്ലക്സ് എയർവേ ഡിസോർഡേഴ്സ് വിഭാഗമാണ് ഈ നേട്ടത്തിന് പിന്നിൽ. ശ്വാസനാളിയിൽ കടുത്ത തടസ്സമുണ്ടായിരുന്ന രണ്ട് യുവതികളിലാണ് എട്ട് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ബ്രോങ്കോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ശ്വസനപ്രക്രിയ സുഗമമാക്കിയത്. ശ്വാസനാളിയിലെ തടസ്സം നീക്കിയ ശേഷം സ്ഥാപിക്കുന്ന ഈ പ്രത്യേക സ്റ്റെന്റുകൾ നിശ്ചിത സമയത്തിനുള്ളിൽ ശരീരത്തിൽ തന്നെ അലിഞ്ഞുചേരും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് രോഗികൾക്ക് ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ സഹായിക്കും.

അത്യാധുനിക സാങ്കേതിക വിദ്യയുടെയും വിദഗ്ധരായ ഡോക്ടർമാരുടെ ഏകോപനത്തിന്റെയും ഫലമായാണ് ഈ അപൂർവ്വ നേട്ടം കൈവരിക്കാനായതെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമൊണളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ശസ്ത്രക്രിയയിൽ ഡോ. ഡോൺ ജോസ്, ഡോ. ശ്രീരാജ് നായർ തുടങ്ങിയവരും പങ്കാളികളായി. ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളി ചുരുങ്ങൽ, വിട്ടു മാറാത്ത ചുമ, കഫക്കെട്ട്, ശ്വാസം മുട്ടൽ, കൂടാതെ ശ്വാസനാളിയിലെ മറ്റു തടസ്സങ്ങൾക്കും ഇത്തരത്തിലുള്ള ബയോഡീഗ്രേഡബിൾ എയർവേ സ്റ്റെന്റിങ് ചെയ്യുന്നത് കൂടുതൽ ഫലപ്രദമായിരിക്കുമെന്നും ഡോ. ടിങ്കു ജോസഫ് കൂട്ടി ചേർത്തു.

Hot this week

പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; PNG കണക്ഷന്‍ അനുമതികള്‍ വേഗത്തിലാക്കും

രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടലുമായി കേന്ദ്രസർക്കാർ. അവശ്യസാധന നിയമം...

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ...

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ...

‘കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം’; കുട്ടനാട്ടിലെ UDF സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയിൽ ഇന്ന് തീർപ്പുണ്ടാകും

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായകം.റെജി ചെറിയാന്റെ നാമനിർദേശ പത്രികയാണ് ഇന്ന്...

മോഷണവാഹനവുമായി രക്ഷപ്പെട്ട കൗമാരക്കാരനെ പിടികൂടി — ഓഫീസർ ജോജി എബ്രഹാമിന് ‘ഓഫീസർ ഓഫ് ദ മന്ത്’ ബഹുമതി

നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16-കാരനെ പോലീസ്...

Topics

ടെക്സസിൽ പുകയില രൂപത്തിലുള്ള ഹെംപ് ഉൽപ്പന്നങ്ങൾക്ക് നിരോധനം; പുതിയ നിയമം മാർച്ച് 31 മുതൽ

ടെക്സസ് സംസ്ഥാനത്ത് പുകയ്ക്കാവുന്ന തരത്തിലുള്ള (Smokeable) ഹെംപ് ഉൽപ്പന്നങ്ങൾക്ക് മാർച്ച് 31...

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റ 375 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധി

ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, കുട്ടികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്...

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിന് തടവുശിക്ഷ ഒഴിവായേക്കാം; വിധി ജൂണിൽ

മണി ലോണ്ടറിംഗ് (കള്ളപ്പണം വെളുപ്പിക്കൽ) കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫോർട്ട് ബെൻഡ്...
spot_img

Related Articles

Popular Categories

spot_img